
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം മൂന്ന് ദിവസം മുമ്പാണ് കാണാതായത്.
സുനാമി, കൊടുങ്കാറ്റ് എന്നിവയുടെ മുന്നറിയിപ്പ് നൽകുന്ന യന്ത്രമാണ് കാണാതായത്.
മൂന്ന് ദിവസം മുൻപ് ഇതിൽ നിന്നുള്ള ആശയവിനിമയം ലഭിക്കാതെ വരികയും തുടർന്ന് ഭൗമശാസ്ത്ര മന്ത്രാലയം അന്വേഷണം ആരംഭിക്കുകയും ചെയ്തു.
എന്നാലിപ്പോൾ മലപ്പുറം താനൂർ സ്വദേശിയായ ഒരാളുടെ ഫെയ്സ്ബുക്കിൽ യന്ത്രത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്തി.
ആളുകൾ യന്ത്രത്തിന്റെ മുകളിൽ കയറി നിൽക്കുന്നതായി വീഡിയോയിൽ കാണാം.
തങ്ങൾക്ക് കടലിൽ നിന്നും ഒരു വസ്തു കിട്ടിയെന്നും അവർ പറയുന്നു. ഇവർ മത്സ്യത്തൊഴിലാളികളാണെന്നാണ് സൂചന.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്കൊണ്ട് മലപ്പുറത്തെ തീരദേശ പോലീസ് സ്റ്റേഷനുകൾക്ക് ഭൗമശാസ്ത്ര മന്ത്രാലയം നിർദേശം നൽകിയിരിക്കുകയാണ്.
Story highlight : Missing weather monitor in the people stand on the weather monitor. , video of people stand on the weather monitor.