ന്യൂനപക്ഷ സ്കോളർഷിപ്പ് ഫണ്ടിൽ 99% കുറവ്; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി വി. ശിവദാസൻ എം.പി

നിവ ലേഖകൻ

minority scholarship fund

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കുള്ള ഫണ്ടിന്റെ വിനിയോഗത്തിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ട്. ഈ വിഷയത്തിൽ ഡോ. വി ശിവദാസൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നൽകിയ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 2021-22 മുതൽ സ്കോളർഷിപ്പ് പദ്ധതികളിലെ വിനിയോഗം ഗണ്യമായി കുറഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സ്കോളർഷിപ്പുകളുടെ ആകെ വിനിയോഗം 2021–22 ൽ 2,108.63 കോടി രൂപയായിരുന്നത് 2024–25 ൽ 10.36 കോടി രൂപയായി കുറഞ്ഞു. അതായത് മൊത്തത്തിൽ 99.51% കുറവ് സംഭവിച്ചു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മൂന്ന് പ്രധാന സ്കോളർഷിപ്പ് പദ്ധതികളിലെ വിനിയോഗം 98%-ത്തിലധികം കുറഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി പല രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളിലെ കേന്ദ്രത്തിന്റെ കടുംവെട്ട്; ആശങ്ക പ്രകടിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

പ്രധാന സ്കോളർഷിപ്പുകളിൽ ഒന്നായ പ്രീ-മെട്രിക് സ്കോളർഷിപ്പിന്റെ വിഹിതം 2021-22 ൽ 1,350.99 കോടി രൂപയായിരുന്നത് 2024-25 ൽ വെറും 1.55 കോടി രൂപയായി കുറഞ്ഞു. ഇത് 99.88% ശതമാനം കുറവാണ് കാണിക്കുന്നത്. കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി കിരൺ റിജിജുവിന്റെ മറുപടിയിൽ നിന്നും ന്യൂനപക്ഷ സ്കോളർഷിപ്പുകൾ 2021-22 നു ശേഷം അനുവദിച്ചിട്ടില്ല എന്ന് വ്യക്തമാവുന്നതായി ഡോ. വി ശിവദാസൻ എംപി ചൂണ്ടിക്കാട്ടി.

പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പിന്റെ കാര്യത്തിലും വലിയ കുറവുണ്ടായി. 411.87 കോടി രൂപയിൽ നിന്ന് 5.31 കോടി രൂപയായാണ് ഈ സ്കോളർഷിപ്പ് തുക കുറഞ്ഞത്, അതായത് 98.71% കുറവ്. മെറിറ്റ്-കം-മീൻസ് സ്കോളർഷിപ്പ് പദ്ധതിയിൽ 345.77 കോടി രൂപയിൽ നിന്ന് 3.50 കോടി രൂപയായാണ് കുറഞ്ഞത്, ഇത് 98.99% ശതമാനം കുറവാണ്.

ഈ കണക്കുകൾ മോഡി സർക്കാരിന്റെ ജനവിരുദ്ധതയും വർഗീയതയും വെളിപ്പെടുത്തുന്നതാണ് എന്ന് വി ശിവദാസൻ എംപി അഭിപ്രായപ്പെട്ടു. ജനക്ഷേമത്തിനുതകുന്ന എല്ലാ മേഖലയിലെയും ഫണ്ടുകൾ വെട്ടിച്ചുരുക്കുന്ന നയമാണ് മോഡി സർക്കാർ പിന്തുടരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കുള്ള ഫണ്ടിന്റെ വിനിയോഗത്തിൽ 99.51% ഇടിവുണ്ടായതായി റിപ്പോർട്ട്.

Related Posts
സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്: അപേക്ഷാ സമയപരിധി നീട്ടി
CH Muhammed Koya Scholarship

കേരള സർക്കാർ ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് അപേക്ഷാ സമയപരിധി Read more

ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ്: അപേക്ഷാ സമയം നീട്ടി
APJ Abdul Kalam Scholarship

കേരളത്തിലെ ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കുള്ള എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പിനുള്ള അപേക്ഷാ സമയം ഫെബ്രുവരി Read more

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്: മികച്ച ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അവസരം
Kerala Minority Scholarship

കേരളത്തിലെ മികച്ച ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് 2024-25 Read more