അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി. രാം ലല്ലയെ തൊഴുതുവണങ്ങിയ ശേഷം ക്ഷേത്രത്തിന് മുൻപിൽ നിന്നുള്ള ചിത്രം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ക്ഷേത്ര ദർശനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം മിന്നുമണി പ്രകടിപ്പിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
“ഒരു ദശലക്ഷം വിളക്കുകൾ അയോധ്യയിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുന്നു. രാമക്ഷേത്രത്തിലേക്കുള്ള നിങ്ങളുടെ യാത്ര വെളിച്ചവും അനുഗ്രഹവും കൊണ്ട് നിറയട്ടെ. ജയ് ശ്രീറാം” എന്നാണ് ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് മിന്നുമണി കുറിച്ചത്. നേരത്തെ, അയോദ്ധ്യ രാമക്ഷേത്രം യാഥാർത്ഥ്യമായതിലും താരം സന്തോഷം പ്രകടിപ്പിച്ചിരുന്നു.
Story Highlights: Cricket star Minnumani visits Ayodhya Ram temple, shares experience on social media