Headlines

Cinema

മിന്നൽ മുരളി യൂണിവേഴ്സിന് കോടതി വിലക്ക്; സോഫിയ പോളിന്റെ പദ്ധതികൾക്ക് തിരിച്ചടി

മിന്നൽ മുരളി യൂണിവേഴ്സിന് കോടതി വിലക്ക്; സോഫിയ പോളിന്റെ പദ്ധതികൾക്ക് തിരിച്ചടി

മിന്നൽ മുരളി എന്ന ഹിറ്റ് ചിത്രത്തിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച് സോഫിയ പോൾ നിർമ്മിക്കാനിരുന്ന മിന്നൽ മുരളി യൂണിവേഴ്സിന് എറണാകുളം ജില്ലാ കോടതി വിലക്കേർപ്പെടുത്തി. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും നൽകിയ ഹർജിയിലാണ് കോടതി ഈ തീരുമാനമെടുത്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സോഫിയ പോൾ പ്രഖ്യാപിച്ചിരുന്ന മിന്നൽ മുരളി യൂണിവേഴ്സിൽ, മിന്നൽ മുരളിയിലെ കഥാപാത്രങ്ങളുടെ സ്പിൻ ഓഫ് ഉൾപ്പെടെ വിവിധ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി പല സിനിമകൾ ചേരുന്നതായിരുന്നു പദ്ധതി. ഈ സീരീസിലെ ആദ്യ ചിത്രമായ ധ്യാൻ ശ്രീനിവാസന്റെ ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ എന്ന സിനിമയുടെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഇതിനു പിന്നാലെയാണ് മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കൾ കോടതിയെ സമീപിച്ചത്. കോടതി വിലക്കേർപ്പെടുത്തിയതോടെ ധ്യാൻ ശ്രീനിവാസന്റെ ചിത്രവും പ്രതിസന്ധിയിലായിരിക്കുകയാണ്. ടോവിനോ തോമസ് നായകനായി അഭിനയിച്ച മിന്നൽ മുരളി എന്ന ചിത്രം വൻ ഹിറ്റായിരുന്നു.

Story Highlights: Court bans Minnal Murali Universe planned by Sophia Paul using characters from Tovino Thomas’ hit film Minnal Murali

More Headlines

ബിജു മേനോൻ-മേതിൽ ദേവിക ചിത്രം 'കഥ ഇന്നുവരെ'യുടെ ട്രെയിലർ പുറത്തിറങ്ങി
ഹേമ കമ്മിറ്റി റിപ്പോർട്ട്: നിയമനടപടികളിൽ നിന്ന് പിന്മാറുന്നു പരാതിക്കാർ
മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; മഹേഷ് നാരായണന്റെ സംവിധാനത്തിൽ പുതിയ ചിത്രം
എആർഎം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിൽ പ്രതികരണവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
മുംബൈയിൽ കോടികളുടെ ആഡംബര വീട് സ്വന്തമാക്കി പൃഥ്വിരാജും സുപ്രിയയും
എആര്‍എം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതില്‍ പ്രതികരണവുമായി ടൊവിനോ തോമസ്
ടൊവിനോ തോമസിന്റെ 'എആര്‍എം' സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങി; വേദനയോടെ സംവിധായകന്‍
അദിതി റാവു ഹൈദരിയും സിദ്ധാർഥും വിവാഹിതരായി; സർപ്രൈസ് വെഡിങ് വാർത്ത സോഷ്യൽ മീഡിയയിൽ
തമിഴ് പഠിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി നിഖില വിമല്‍

Related posts

Leave a Reply

Required fields are marked *