കൊടകര കേസ്: ബിജെപിയെ പരിഹസിച്ച് മന്ത്രി റിയാസ്, കോൺഗ്രസിനെതിരെയും വിമർശനം

Anjana

Kodakara money laundering case

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് ബിജെപിയെ രൂക്ഷമായി വിമർശിച്ചു. ബിജെപിയുടെ ചിഹ്നം താമരയിൽ നിന്നും മാറ്റി ചാക്ക് ആക്കണമെന്ന് റിയാസ് പരിഹാസരൂപേണ പറഞ്ഞു. കോൺഗ്രസിനെതിരെയും മന്ത്രി വിമർശനമുന്നയിച്ചു. ബിജെപിയെ വിമർശിക്കാതിരിക്കാൻ വി ഡി സതീശനും കെ സുധാകരനും പ്രത്യേക ഗുളിക കഴിക്കുന്നുവെന്നും, കൊടകര കേസിൽ കോൺഗ്രസ് എന്തുകൊണ്ട് ഇ ഡി അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും റിയാസ് ചോദിച്ചു.

കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തീരൂര്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്‍റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല. കോൺഗ്രസിന്റെ ശ്രമം ഇ ഡിയെ വെള്ളപൂശാനാണെന്നും മന്ത്രി റിയാസ് ആരോപിച്ചു.

Story Highlights: Minister P A Muhammad Riyas criticizes BJP and Congress over Kodakara money laundering case

Leave a Comment