Headlines

Kerala News, Politics

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍; ഫീസ് ഈടാക്കില്ലെന്ന് മന്ത്രി കെ.രാജന്‍

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍; ഫീസ് ഈടാക്കില്ലെന്ന് മന്ത്രി കെ.രാജന്‍

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പ്രഖ്യാപിച്ചു. നിയമ വകുപ്പിന്റെ അഭിപ്രായവും നിലവിലുള്ള കേസുകളും പരിഗണിച്ചാകും ചട്ടങ്ങള്‍ തയാറാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. പട്ടയഭൂമിയിലെ കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ ജനങ്ങളില്‍ നിന്നും ഫീസ് ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു. ഇതു സര്‍ക്കാരിന്റെ താല്‍പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭൂപതിവ് നിയമം അനുസരിച്ച് പതിച്ചുനല്‍കിയ ഭൂമിയില്‍ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ഇതു മറികടക്കാനാണ് നിയമഭേദഗതി കൊണ്ടുവന്നത്. ബില്ലിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ ചട്ട നിര്‍മ്മാണത്തിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വീടു നിര്‍മ്മാണത്തിനും കൃഷിക്കുമായി പതിച്ചു നല്‍കിയ ഭൂമിയില്‍ ജീവനോപാധിക്കായി നടത്തിയ നിര്‍മ്മാണങ്ങള്‍ ഹൈക്കോടതി വിധിയോടെ അനധികൃതമായി മാറിയിരുന്നു. ഇതു പതിനായിരക്കണക്കിനാളുകളുടെ ജീവിതം പ്രതിസന്ധിയിലാക്കി. ഇടുക്കി, വയനാട് തുടങ്ങിയ മലയോരമേഖലകളില്‍ ജനജീവിതം ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് തീരുമാനിച്ചതെന്നും റവന്യൂമന്ത്രി കെ.രാജന്‍ വിശദീകരിച്ചു.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ

Related posts