കര്ണാടകയിലെ അങ്കോളയില് സംഭവിച്ച മണ്ണിടിച്ചിലില് കാണാതായ കോഴിക്കോട് സ്വദേശി അര്ജുന്റെ കാര്യത്തില് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര് ഇടപെട്ടു. സ്ഥിതിഗതികള് അന്വേഷിക്കാന് കര്ണാടക ഗതാഗതവകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടതായും വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായും മന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കി. അര്ജുന്റെ ഭാര്യ കൃഷ്ണപ്രിയയുടെ അപേക്ഷയ്ക്ക് മറുപടിയായി അതിവേഗം ഇടപെടുമെന്നും സമാധാനമായിരിക്കണമെന്നും മന്ത്രി ഉറപ്പ് നല്കി.
കാസര്ഗോഡ് കളക്ടറോടോ പ്രതിനിധികളോടോ കാര്യങ്ങള് നേരില് അന്വേഷിക്കാന് നിര്ദേശിച്ചതായും കാസര്ഗോഡ്, കണ്ണൂര് ആര്ടിഒമാരോട് കര്ണാടകയിലെ സ്ഥിതിഗതികള് അന്വേഷിക്കാന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്ത്തകര് മണ്ണുമാറ്റി പരിശോധിക്കാന് തയാറാകുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്, ആവശ്യമെങ്കില് ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റി തിരച്ചില് നടത്തുമെന്ന് മന്ത്രി ഉറപ്പ് നല്കി.
എം കെ രാഘവന് എംപിയും കര്ണാടകയിലെ അധികൃതരുമായി ബന്ധപ്പെടുന്നതായി അറിയിച്ചു. കാലാവസ്ഥ മോശമായത് രക്ഷാപ്രവര്ത്തനത്തിന് വെല്ലുവിളി ഉയര്ത്തുന്നുണ്ടെന്നും അര്ജുന് ഓടിച്ചിരുന്ന ലോറിയുടെ ഉടമയും ബന്ധുക്കളും കര്ണാടകയിലെത്തിയതായും അദ്ദേഹം പറഞ്ഞു. അര്ജുനെ മൂന്ന് ദിവസമായി കാണാനില്ലെന്നും അദ്ദേഹം ഓടിച്ച ലോറി മണ്ണിനടിയില്പ്പെട്ടതായി സംശയിക്കുന്നതായും ബന്ധുക്കള് ആശങ്ക പ്രകടിപ്പിച്ചു. അര്ജുന്റെ ഫോണ് റിങ് ചെയ്യുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ലെന്നും അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും അവര് വ്യക്തമാക്കി.