ആലുവയിൽ കടയുടമ ട്രാഫിക് ബോർഡ് നീക്കം ചെയ്തു. പറവൂർ കവല ദേശീയപാതയിൽ ഇന്നലെ സ്ഥാപിച്ച ബോർഡുകളാണ് മാറ്റിയത്. വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് കടയിലേക്കുള്ള ആളുകളുടെ എത്തിച്ചേരൽ കുറയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് ചെയ്തത്. ഗതാഗത കുരുക്കിന് പരിഹാരം കാണാനായിരുന്നു ബോർഡുകൾ സ്ഥാപിച്ചത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി. ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ അന്വേഷിച്ച് നടപടിയെടുക്കാൻ നിർദേശം നൽകി. അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർക്കാണ് മന്ത്രി നിർദേശം നൽകിയത്. മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു ട്രാഫിക് ബോർഡുകൾ സ്ഥാപിച്ചിരുന്നത്. ഗതാഗത കുരുക്ക് രൂക്ഷമായതോടെ മന്ത്രി നേരിട്ടെത്തി പരിശോധിച്ചശേഷമാണ് ബോർഡുകൾ സ്ഥാപിക്കാൻ നിർദേശിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here