ചന്ദ്രന് കൂട്ടായി ‘കുഞ്ഞമ്പിളി’ എന്നറിയപ്പെടുന്ന മിനി മൂൺ ഇനി ആകാശത്ത് കാണാം. ‘2024 പി ടി 5’ എന്ന ഛിന്നഗ്രഹമാണ് ഈ മിനി മൂൺ. ഭൂമിയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഇതിനെ ഗുരുത്വബലം ബലമായി പിടിച്ച് അടുപ്പിക്കുകയായിരുന്നു. ഒരു സ്കൂൾ ബസിന്റെ വലിപ്പം മാത്രമുള്ള ഈ മിനി മൂൺ 57 ദിവസം ഭൂമിയെ ചുറ്റും.
വരുന്ന രണ്ട് മാസക്കാലം ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റിയ ശേഷം നവംബർ 25 ന് ചുറ്റൽ അവസാനിപ്പിക്കും. നവംബർ അവസാനത്തോടെ ചുറ്റലിൽ തന്നെ ഇത് അകന്നു ഭൂമിയിൽ നിന്നും ദൂരേക്ക് പോകും. വെറും 10 മീറ്റർ വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനുമായി താരതമ്യം ചെയ്യുമ്പോള് തീരെ ചെറുതാണ്. നഗ്നനേത്രങ്ങൾ കൊണ്ട് ഇതിനെ കാണാനാകില്ല.
1981ലും 2022ലുമാണ് ഇത്തരം മിനി മൂൺ പ്രതിഭാസങ്ങൾ മുമ്പ് ഭൂമിക്കടുത്തെത്തിയത്. ഇത്തവണ ഭൂമിയിൽ നിന്നും അകന്ന ശേഷം മിനി മൂൺ 2055 ൽ വീണ്ടും ഭൂമിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഈ അപൂർവ പ്രതിഭാസം ആകാശനിരീക്ഷകർക്ക് ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്.
Story Highlights: Mini moon ‘2024 PT5’ to orbit Earth for 57 days, visible in sky alongside Moon