തിരുവനന്തപുരത്തെ സെന്റ് ജോസഫ് ഹയര് സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാര്ത്ഥികൾക്കായുള്ള കരിയര് എക്സപോ ‘മിനി ദിശ’ ആരംഭിച്ചു. നവംബർ 22, 23 തിയതികളിൽ നടക്കുന്ന ഈ എക്സ്പോ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിലെ സിജി ആൻഡ് എസി സെല്ലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആര് അനിൽ പരിപാടിയുടെ ഉദ്ഘാടനം നിര്വഹിച്ചു.
അക്കാദമിക് ജോയിന്റ് ഡയറക്ടര് ഡോ. ഷാജിത എസ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ, സിജി ആൻഡ് എസി സെല്ല തിരുവനന്തപുരം ജില്ലാ കോര്ഡിനേറ്റര് ഹരി പി സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് കോര്ഡിനേറ്റര് ഡോ. അസീം, ഡെപ്യൂട്ടി ഡയറക്ടര് സുധ കെ, ജില്ലാ കോര്ഡിനേറ്റര് ശ്രീദേവി എന്നിവരും സംസാരിച്ചു.
കരിയര് എക്സപോയുടെ ഭാഗമായി, ഐഎസ്ആര്ഒ, ഐഐഎസ്ടി, ഐസര്, ഐച്ച്എം കോവളം, കേരള ഫൈൻ ആര്ട്സ് കോളജ്, കെൽട്രോൺ, സെൻട്രൽ പോളി ടെക്നിക്, എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഐസിഎഐ തിരുവനന്തപുരം ചാപ്റ്റര്, എൻസിഎസ്, കെ ഡാറ്റ് എന്നിവയുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, രണ്ട് ദിവസങ്ങളിലായി ഉന്നത വിദ്യാഭ്യാസ സെമിനാറുകളും, കെ ഡാറ്റ് അഭിരുചി പരീക്ഷയും നടക്കുന്നുണ്ട്.
Story Highlights: Career expo ‘Mini Disha’ for Plus One and Plus Two students begins in Thiruvananthapuram