ലോകത്തെ ജ്യോതിശ്ശാസ്ത്രജ്ഞർ ഏറെ ചർച്ച ചെയ്യുന്ന ഒരു പ്രാപഞ്ചിക വസ്തുവാണ് സൂപ്പർമാസീവ് ബ്ലാക്ക്ഹോൾ അഥവാ അതിപിണ്ഡ തമോഗർത്തം. സൂര്യനെക്കാൾ 43 ലക്ഷം മടങ്ങ് പിണ്ഡമുള്ളതാണ് സൗരയൂഥത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള സജിറ്റേറിയസ് എ സ്റ്റാർ എന്നറിയപ്പെടുന്ന തമോഗർത്തം. ഈ തമോഗർത്തത്തിന്റെ പിറവി സംബന്ധിച്ച് പുതിയൊരു സിദ്ധാന്തം നേച്ചർ ആസ്ട്രോണമി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 900 കോടി വർഷം മുൻപ് മറ്റൊരു തമോഗർത്തവുമായി കൂടിച്ചേർന്നാണ് ഇത് ഉണ്ടായതെന്നാണ് പുതിയ സിദ്ധാന്തം. ക്ഷീരപഥവും ഗയ്യ-എൻസെലാദസ് ഗ്യാലക്സി എന്നൊരു താരാപഥവും തമ്മിൽ കൂടിച്ചേർന്നപ്പോഴാണ് തമോഗർത്തങ്ങളുടെ കൂടിച്ചേരലും സംഭവിച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 10,000 കോടിയിലധികം നക്ഷത്രങ്ങളും 10 കോടിയോളം തമോഗർത്തങ്ങളും ഉൾപ്പെടുന്നതാണ് സ്പൈറൽ ആകൃതിയിലുള്ള ആകാശഗംഗ. 1980ലാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്തെ തമോഗർത്തം കണ്ടെത്തപ്പെട്ടതും ഇതിനു പേരു നൽകിയതും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ :
Click here
എൺപതുകളുടെ തുടക്കത്തിൽ റെയ്നാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നീ രണ്ട് യുവശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലൂടെയാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് തമോഗർത്തമാണ് സ്ഥിതി ചെയ്യുന്നതെന്ന തിരിച്ചറിയലിലേക്ക് എത്തിയത്.
webp 600w, https://anweshanam. com/wp-content/uploads/2024/10/untitled-design-2024-10-13t212159. 550-150×100. webp 150w” sizes=”auto, (max-width: 600px) 100vw, 600px” /> സജിറ്റേറിയസ് എന്ന താരാപഥവുമായി അടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഈ തമോഗർത്തത്തിന് ആ പേരു നൽകാനിടയായത്. സജിറ്റേറിയസ് എ സ്റ്റാറിന്റെ കണ്ടെത്തലിന് റെയ്നാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നിവർക്ക് പിൽക്കാലത്ത് നൊബേൽ സമ്മാനം ലഭിച്ചിരുന്നു. നക്ഷത്രങ്ങളുടെ പരിണാമദശയ്ക്കൊടുവിലെ സൂപ്പർനോവ വിസ്ഫോടനത്തിനു ശേഷം പിണ്ഡമേറിയ നക്ഷത്രങ്ങൾ തമോഗർത്തങ്ങളായി മാറാറുണ്ട്. എന്നാൽ സജിറ്റേറിയസ് എ സ്റ്റാറിനെപ്പോലെ അതീവ പിണ്ഡമുള്ള സൂപ്പർമാസീവ് ബ്ലാക്ഹോളുകൾ സംഭവിക്കുന്നതെങ്ങനെയെന്ന് ഇന്നും തർക്കവിഷയമാണ്.
മധ്യനിരയിലുള്ള തമോഗർത്തങ്ങൾ ചുറ്റും നിന്നും പദാർഥത്തെയും ഊർജത്തെയും സ്വീകരിച്ച് വളരുന്നതാണ് ഇതെന്നും, രണ്ടോ അതിലധികമോ ശരാശരി തമോഗർത്തങ്ങൾ തമ്മിൽ കൂടിച്ചേർന്ന് സൂപ്പർമാസീവ് ബ്ലാക്ക്ഹോളുകളാകുന്നതാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു. 
വിവോ വി50 ഇ ഏപ്രിൽ 10 ന് ഇന്ത്യയിൽ
webp 600w, https://anweshanam. com/wp-content/uploads/2024/10/untitled-design-2024-10-13t212236. 963-150×100.
Story Highlights: New theory suggests Milky Way’s supermassive black hole formed from merger 9 billion years ago