Headlines

Kerala News, Tech

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ: നെടുമ്പാശേരി വിമാനത്താവളത്തിൽ സർവീസുകൾ വൈകി

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ: നെടുമ്പാശേരി വിമാനത്താവളത്തിൽ സർവീസുകൾ വൈകി

മൈക്രോസോഫ്റ്റ് വിൻഡോസിലെ തകരാർ കേരളത്തിലെ നെടുമ്പാശേരി വിമാനത്താവളത്തെയും ബാധിച്ചു. ഏഴ് വിമാന സർവീസുകൾ വൈകുകയും, സ്പൈസ് ജെറ്റ്, ആകാശ, ഇൻഡിഗോ തുടങ്ങിയ കമ്പനികൾ ഓൺലൈൻ ബുക്കിംഗ് നിർത്തിവയ്ക്കുകയും ചെയ്തു. എയർപോർട്ടുകളിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകൾ നടപ്പിലാക്കി, ഓൺലൈൻ ചെക്കിംഗ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിൽ വൻ ക്യൂ അനുഭവപ്പെട്ടു. അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷമായി. ബെർലിൻ, ആംസ്റ്റർഡാം വിമാനത്താവളങ്ങളിൽ സർവീസുകൾ നിർത്തിവച്ചു. ബ്രിട്ടനിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും സൂപ്പർമാർക്കറ്റുകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു.

സ്ട്രൈക്ക് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിനു പിന്നാലെയാണ് മൈക്രോസോഫ്റ്റ് പ്രവർത്തനങ്ങൾ തകരാറിലായത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളിൽ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് (BSOD) എറർ മുന്നറിയിപ്പ് കാണിച്ചു. വാണിജ്യ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളിൽ ക്രൗഡ് സ്ട്രൈക്കിന്റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ്തവയിലാണ് തകരാർ കൂടുതലായി ബാധിച്ചത്.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു

Related posts