Headlines

Football, Sports

പിഎസ്ജിക്കായുള്ള ആദ്യ ചാന്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സിക്ക് നിരാശ .

പിഎസ്ജി ചാന്പ്യൻസ് ലീഗ് മെസ്സി
Photo Credit: PSG_English

പിഎസ്ജിക്കുവേണ്ടി ആദ്യ ചാന്പ്യൻസ് ലീഗ് കളിക്കളത്തിൽ ബെൽജിയൻ ക്ലബ്ബായ ക്ലബ് ബ്രൂഗിനെ നേരിടാൻ ഇറങ്ങിയ ലിയോണൽ മെസ്സിക്ക് നിരാശ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി ക്ലബ് ബ്രൂഗ്  പിഎസ്ജിയെ സമനിലയിൽ തളച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്ലബ് ബ്രൂഗിനെതിരെ താരസമ്പന്നമായ പിഎസ്ജിയിൽ നിന്നും നെയ്മര്‍, എംപാപ്പെ, മെസി എന്നീ മൂവരെയും ആദ്യമായി ഒന്നിച്ച് കളത്തിലിറങ്ങിയ മത്സരമായിരുന്നു.ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ 150 മത്തെ മത്സരം കൂടിയാണിത്.

15മത്തെ മിനുട്ടില്‍ അന്‍റര്‍ ഹെറേര പാരീസ് ടീമിനെ മുന്നിലെത്തിക്കുകയായിരുന്നു. എംപാപ്പയുടെ അസിസ്റ്റിലാണ് ഗോള്‍ നേട്ടം.എന്നാൽ ക്ലബ് ബ്രൂഗിന്‍റെ ക്യാപ്റ്റന്‍ ഹാന്‍സ് വാന്‍കിന്‍ മത്സരത്തിന്റെ 27 മത്തെ മിനുട്ടില്‍ ഗോള്‍ തിരിച്ചുപിടിക്കുകയായിരുന്നു.

എംപാപ്പ സെന്‍റര്‍ ഫോര്‍വേഡായും, മെസിയും നെയ്മറും വശങ്ങളിലുമായാണ് കളിക്കളത്തിൽ സ്ഥാനമേറ്റത്.എന്നാൽ മത്സരത്തിന്റെ 50മത്തെ മിനുട്ടില്‍ പരുക്കിനെ തുടര്‍ന്ന് എംപാപ്പ കളം വിടുകയായിരുന്നു.

Story highlight: Messi loses his first Champions League match for PSG.

More Headlines

ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ-ചൈന ഫൈനലില്‍ ആവേശകരമായ വിജയം
ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 49 പള്ളിയോടങ്ങള്‍ മത്സരിക്കും
പുരുഷ-വനിതാ ട്വന്റി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി ഐസിസി; വനിതാ ക്രിക്കറ്റിന് വലിയ നേട്ടം
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ കുട്ടികൾ ഐ.എസ്.എൽ താരങ്ങളുടെ കൈപിടിച്ച് കളത്തിലിറങ്ങി
ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം; സ്വർണം നഷ്ടമായത് 1 സെന്റീമീറ്റർ വ്യത്യാസത്തിന്
ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന്; എതിരാളികൾ പഞ്ചാബ് എഫ്സി

Related posts