‘പാലും പഴവും’: അശ്വിൻ ജോസും മീരാ ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന റൊമാന്റിക് കോമഡി ഓഗസ്റ്റ് 23ന് തിയേറ്ററുകളിൽ

നിവ ലേഖകൻ

Paalum Pazhavum movie release

യുവജനങ്ങളുടെയും കുടുംബ പ്രേക്ഷകരുടെയും ഇടയിൽ ഏറെ സ്വീകാര്യതയുള്ള അശ്വിൻ ജോസും മീരാ ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ള് പൂർത്തിയായി. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തും. ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും നിർമ്മിക്കുന്ന ഈ ചിത്രം കോമഡി, ലവ്, ഫാമിലി ജോണറിൽ അവതരിപ്പിക്കുന്നു. പ്രായവ്യത്യാസത്തിൽ വിവാഹിതരായ ഒരു യുവാവിന്റെയും യുവതിയുടെയും കഥ ഏറെ രസാവഹമായി പറയുന്ന ഈ ചിത്രത്തിൽ ശാന്തി കൃഷ്ണ, അശോകൻ മണിയൻപിള്ള രാജു, മിഥുൻ രമേശ്, നിഷാസാരംഗ്, സുമേഷ് ചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആഷിഷ് രജനി ഉണ്ണികൃഷ്ണൻ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ ദീപ് നിർവഹിച്ചു. പ്രവീൺ പ്രഭാകർ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത വിഭാഗത്തിൽ ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ-ഉദയ് എന്നിവർ പ്രവർത്തിക്കുന്നു. സുഹൈൽ കോയ, നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി തങ്കച്ചൻ എന്നിവർ ഗാനങ്ങൾ രചിച്ചിരിക്കുന്നു. ഗോപി സുന്ദർ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

  എമ്പുരാൻ പ്രദർശനം തടയാനുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചിയിലും മൂന്നാറിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവഹിക്കുന്നത്. സാബു മോഹൻ കലാസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ മേക്കപ്പ് ജിത്ത് പയ്യന്നൂരും കോസ്റ്റ്യൂം ഡിസൈൻ ആദിത്യ നാണുവും നിർവഹിക്കുന്നു. ആഷിഷ് രജനി ഉണ്ണികൃഷ്ണൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ബിബിൻ ബാലചന്ദ്രനും അമൽരാജ് ആറും അസോസിയേറ്റ് ഡയറക്ടർമാരായും പ്രവർത്തിക്കുന്നു.

Story Highlights: ‘Paalum Pazhavum’, a romantic comedy starring Ashwin Jose and Meera Jasmine, set to release on August 23

Related Posts
നാല് ചിത്രങ്ങൾ ഒടിടിയിൽ: പൈങ്കിളി, ബാഡ് ബോയ്സ്, പ്രാവിൻകൂട് ഷാപ്പ്, ഛാവ
OTT releases

ഏപ്രിൽ 11ന് പൈങ്കിളി, ബാഡ് ബോയ്സ്, പ്രാവിൻകൂട് ഷാപ്പ്, ഛാവ എന്നീ നാല് Read more

  ‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
ആലപ്പുഴ ജിംഖാന പ്രേക്ഷകഹൃദയം കീഴടക്കി മുന്നേറുന്നു
Alappuzha Jimkhana

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു. Read more

മരണമാസ്സ്: പ്രേക്ഷക ഹൃദയം കീഴടക്കി ബേസിലിന്റെ ലൂക്ക്
Marana Mass

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് മരണമാസ്സ്. ബേസിൽ ജോസഫ്, Read more

മമ്മൂട്ടിയുടെ ‘ബസൂക്ക’ നാളെ തിയറ്ററുകളിൽ
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' ഏപ്രിൽ 10 ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു. ഡീനോ Read more

ആലപ്പുഴ ജിംഖാന: വിഷുവിന് തിയേറ്ററുകളിലേക്ക്
Alappuzha Jimkhana

ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രം കോളേജ് പ്രവേശനത്തിനായി മത്സരിക്കുന്ന Read more

ബേസിൽ ജോസഫിന്റെ ‘മരണമാസ്’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ
Maranamass

ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 'മരണമാസ്' എന്ന ചിത്രത്തിൽ ബേസിൽ Read more

എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

  ‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

Leave a Comment