ധ്യാനം: ആത്മീയതയിലേക്കുള്ള പാതയും ആരോഗ്യത്തിന്റെ ഉറവിടവും

Anjana

meditation benefits

ധ്യാനം എന്നത് ആത്മീയതയിലേക്കുള്ള കവാടമാണ്. ഇത് അബോധമനസുമായി ബന്ധപ്പെടുത്തുകയും, നിങ്ങളുടെ ‘സ്വത്വ’വുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ശാന്തമായി, ഏകാഗ്രതയോടെ, തന്നിലും സർവചരാചരങ്ങളിലും കുടികൊള്ളുന്ന ചൈതന്യം പരമമായ ഈശ്വര ചൈതന്യത്തിന്റെ സ്ഫുരണമാണെന്ന് സങ്കൽപ്പിച്ചുകൊണ്ടുള്ള ഉപാസനയാണ് ധ്യാനം.

ധ്യാനം പല രീതിയിൽ ചെയ്യാം. മനസ്സിനെ ശൂന്യമാക്കി നിർത്തുകയോ, ചില വാക്കുകൾ മാത്രം ഉരുവിട്ട് മനസ്സിന്റെ പ്രവർത്തനം കുറയ്ക്കുകയോ ചെയ്യാം. ഇരുന്നോ, മലർന്നു കിടന്നോ, നടന്നോ ധ്യാനിക്കാം. കണ്ണടച്ചോ തുറന്നോ ധ്യാനിക്കാം. ഇവയെല്ലാം മനസ്സിന് വിശ്രമം നൽകി, ഊർജം സംരക്ഷിച്ച്, മാനസികാരോഗ്യം വീണ്ടെടുത്ത് ജീവിതം ആരോഗ്യപ്രദവും ആനന്ദപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ധ്യാനം ശാരീരികവും മാനസികവുമായ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും രോഗപ്രതിരോധ സംവിധാനത്തിന് ശക്തി പകരുകയും ചെയ്യുന്നു. സംഘർഷങ്ങളെ അകറ്റി പ്രശാന്തവും പ്രസന്നവുമായ മാനസികാവസ്ഥ പ്രദാനം ചെയ്യാൻ ധ്യാനത്തിന് കഴിവുണ്ട്. മനസ്സിനെ ശുദ്ധീകരിക്കാനും നവീകരിക്കാനും കോപവും താപവും അകറ്റി പക്വത കൈവരിക്കാനും ധ്യാനം ഉത്തമമാണ്.

Story Highlights: Meditation is a gateway to spirituality, connecting with the subconscious and achieving self-realization

Leave a Comment