ഇന്ന് രാവിലെ 10 മണിയോടെ കേരള ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റിനു മുന്നിൽ മെഡിക്കൽ ലബോറട്ടറി ഉദ്യോഗാർഥികൾ സൂചനാ സമരം നടത്തി. DHS ന് കീഴിലുള്ള ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ യോഗ്യതയിൽ നിന്നും മെഡിക്കൽ ലബോറട്ടറി ടെക്നോളജി പഠിച്ച ഉദ്യോഗാർഥികളെ ഒഴിവാക്കിയതിനെ തുടർന്നാണ് ഇവരുടെ പ്രതിക്ഷേധം. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ മാധ്യമ പ്രവർത്തകർക്കും ഇവർ അറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയിൽ ഡ്രഗ് ആൻറ് കോസ്മെറ്റിക് ആക്ട് പ്രകാരം ബ്ലഡ് ബാങ്കിൽ ജോലി ചെയ്യുന്ന ടെക്നീഷ്യൻമാരുടയോഗ്യത DMLT /Bsc.Mlt ആണ്. 2018 ലണ് നോട്ടിഫിക്കേഷൻ 005/2018 വരുന്നത്. ഈ നോട്ടിഫിക്കേഷനിൽ DHS ബ്ലഡ് ബാങ്ക് ടെക്നീഷ്യന്റെ യോഗ്യതയായി ചോദിച്ചത് ശ്രീ ചിത്രാ തിരുനാൾ ഇൻസ്റ്റിറ്റൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻ ടെക്നോളജി ( SCTIMST ) തിരുവനന്തപുരത്ത് നടത്തിവരുന്ന ഡിപ്ലോമ ഇൻ ബ്ലഡ് ബാങ്ക് ടെക്നോളജി (DBBT ) കോഴ്സ് ആണ് .
നിലവിൽ ഈ കോഴ്സ് നടത്തുന്നത് CTIMST യിൽ മാത്രമാണ്. ഓരോ വർഷവും രണ്ട് വിദ്യാർഥികൾ മാത്രമാണ് പഠിച്ചിറങ്ങുന്നത്. നിലവിൽ എല്ലാ ഗവൺമെന്റ് ഹോസ്പിറ്റലുകളിലും കേരളത്തിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യനായി ജോലി ചെയ്തുവരുന്നത് D MLT/B.Sc. MLT കോഴ്സ് കഴിഞ്ഞ വിദ്യാർത്ഥികൾ ആണ്.
പിന്നെ എങ്ങനെയാണ് D MLT/B.Sc. MLT കഴിഞ്ഞ വിദ്യാർത്ഥികൾ അയോഗ്യരാവുന്നതെന്നാണ് ഇവർ ഉന്നയിക്കുന്ന ചോദ്യം. ഇതുമായി ബന്ധപ്പെട്ട് സൂചനാ സമരം നടത്തുമെന്നും ഇവർ നൽകിയ നിവേദനത്തിൽ പറഞ്ഞിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ രണ്ടു കേസുകളാണ് നിലവിലുള്ളത്.
Story highlight : Medical Laboratory Candidates Strike in front of Kerala Directorate of Health Services Department.