മെഡിക്കൽ കോളേജിൽ ഡോക്ടറെ കയ്യേറ്റം ചെയ്തു എന്ന പരാതി വ്യാജമെന്ന് ഭർത്താവ്

Medical college assault case

**തിരുവനന്തപുരം◾:** തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഭാര്യയുടെ മരണത്തെ തുടർന്ന് വനിതാ പിജി ഡോക്ടറെ കയ്യേറ്റം ചെയ്തു എന്ന പരാതിയിൽ പ്രതികരണവുമായി ഭർത്താവ് റെയ്നോൾഡ് രംഗത്ത്. ഭാര്യയുടെ മരണം മെഡിക്കൽ കോളേജിലെ അനാസ്ഥ മൂലമാണെന്നും, ഡോക്ടർക്കെതിരെയുള്ള പരാതി വ്യാജമാണെന്നും റെയ്നോൾഡ് 24 നോട് പറഞ്ഞു. ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും റെയ്നോൾഡ് കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റെയ്നോൾഡിന്റെ ഭാര്യ ക്രിസ്റ്റീന ജൂൺ 28-നാണ് മരണപ്പെട്ടത്. സംഭവത്തെക്കുറിച്ച് റെയ്നോൾഡ് പറയുന്നത് ഇങ്ങനെ: ഭാര്യയുടെ കയ്യിൽ നിന്നും അമിതമായി രക്തം വാർന്നുപോയപ്പോൾ വിവരം പറയാൻ ചെന്ന തന്നെ രണ്ട് പി.ജി ഡോക്ടർമാർ ചേർന്ന് പിടിച്ചു തള്ളി. തുടർന്ന്, ചുമരിൽ തലയിടിപ്പിക്കുകയും സിസ്റ്റർമാരും പിടിച്ചു തള്ളിയെന്നും അദ്ദേഹം ആരോപിച്ചു. ഇതിനു പിന്നാലെ വന്ന വനിത പി.ജി ഡോക്ടർ ചെകിടത്ത് അടിച്ചു.

അദ്ദേഹത്തെ സെക്യൂരിറ്റി ജീവനക്കാർ പിടിച്ചു വെച്ചിരിക്കുകയായിരുന്നു. അപ്പോൾ പിജി ഡോക്ടർ വീണ്ടും അടിച്ചു. ഭാര്യ രക്തം വാർന്ന് മരിക്കുമെന്ന അവസ്ഥയിൽ ഐ.സി.യുവിൽ കിടക്കുമ്പോഴാണ് താൻ ഇതിനെതിരെ ശബ്ദമുയർത്തിയത്. എന്നാൽ, താൻ ഒരു ഡോക്ടറെയും കയ്യേറ്റം ചെയ്തിട്ടില്ലെന്നും റെയ്നോൾഡ് പറയുന്നു.

അടിക്കാൻ ഓങ്ങിയപ്പോൾ കൈ തട്ടിമാറ്റവേ തന്റെ കൈ അബദ്ധത്തിൽ ഡോക്ടറുടെ മാസ്കിൽ കൊണ്ടതാണ്. എന്നാൽ ഡോക്ടർ ആദ്യം പോലീസുകാരോട് പറഞ്ഞത് മാസ്കിൽ തൻ്റെ കൈ കൊണ്ടുവെന്നാണ്. പിന്നീട്, അവർ പോലീസ് സ്റ്റേഷനിൽ വ്യാജ പരാതി നൽകുകയായിരുന്നുവെന്നും റെയ്നോൾഡ് ആരോപിച്ചു.

  പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീക്ക് ദുരനുഭവം: വ്യാജ പരാതി നൽകിയ ആൾക്കെതിരെ കേസ്

കൂടാതെ, ഭാര്യയുടെ രക്തം തുടച്ച തോർത്ത് പോലീസ് തന്റെ കയ്യിൽ നിന്നും വാങ്ങി നശിപ്പിച്ചു. ഈ സംഭവത്തിന് പിന്നാലെ ഐ.സി.യു വിലായ ഭാര്യക്ക് ഒരു ദിവസം ചികിത്സ നിഷേധിച്ചു. ഇത് ഭാര്യയുടെ രോഗം ഗുരുതരമാകുന്നതിന് കാരണമായി. ദിവസവും 28,000 രൂപ വരെ മരുന്നിന് ചിലവായി എന്നും റെയ്നോൾഡ് കൂട്ടിച്ചേർത്തു.

ചെകിടത്ത് അടിച്ചത് സീനിയർ റസിഡൻ്റ് ഡോക്ടർ അമിയ സുരേഷാണ്. ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകുമെന്നും റെയ്നോൾഡ് 24 നോട് വ്യക്തമാക്കി.

Story Highlights : PG doctor’s complaint assaulted her in medical college is false

Related Posts
സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഗവർണർ
Sanatana Dharma

സനാതന ധർമ്മം അടുത്ത തലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ക്ഷേത്രങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് ഗവർണർ Read more

മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; സർക്കാരിന്റെ തീരുമാനം ഇങ്ങനെ
Muharram holiday

മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ലെന്ന് സർക്കാർ അറിയിച്ചു. മുസ്ലിം ലീഗ് അടക്കമുള്ളവരുടെ ആവശ്യം Read more

  ദിയ കൃഷ്ണകുമാറിൻ്റെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി
കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്; ജൂലൈ 15ന് ഉദ്ഘാടനം
Skin Bank Kerala

കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചു. ജൂലൈ 15ന് Read more

കൊല്ലത്ത് നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് 7.21 ലക്ഷം തട്ടിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ
bank fraud case

കൊല്ലത്ത് സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരൻ 7.21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ Read more

ബിന്ദുവിന്റെ വീട് നവീകരിക്കും; സഹായവുമായി എൻ.എസ്.എസ്
kottayam medical college accident

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം വീണ് മരിച്ച ബിന്ദുവിൻ്റെ വീട് നാഷണൽ സർവീസ് Read more

ബിന്ദുവിന്റെ കുടുംബത്തിന് വീട് വെച്ച് നൽകും; നിർമ്മാണം ഏറ്റെടുത്ത് NSS
construction bindu family

കോട്ടയം മെഡിക്കൽ കോളേജിൽ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ Read more

കോട്ടയം മെഡിക്കൽ കോളജ്: മന്ത്രിതല തീരുമാനത്തിന് പുല്ലുവില കൽപ്പിച്ച് ഉദ്യോഗസ്ഥർ
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റാനുള്ള മന്ത്രിതല തീരുമാനം നടപ്പിലാക്കാൻ Read more

കോട്ടയം മെഡിക്കൽ കോളജിലെ മെൻസ് ഹോസ്റ്റൽ അപകടാവസ്ഥയിൽ; അറ്റകുറ്റപ്പണി വൈകുന്നു
Kottayam Medical College hostel

കോട്ടയം മെഡിക്കൽ കോളജിലെ മെൻസ് ഹോസ്റ്റൽ അപകടാവസ്ഥയിൽ തുടരുന്നു. പി.ജി ഡോക്ടർമാർ താമസിക്കുന്ന Read more

  ആലപ്പുഴയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ആരോഗ്യ വകുപ്പിനെതിരായ പ്രതിഷേധം; വിമർശനവുമായി ദേശാഭിമാനി
Kerala health sector

ആരോഗ്യ വകുപ്പിനെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് ദേശാഭിമാനി മുഖപ്രസംഗം. കോട്ടയം മെഡിക്കൽ കോളേജിലെ സംഭവം Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കളക്ടർ
Kottayam Medical College

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തെക്കുറിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ Read more