വയനാട് തുരങ്കപാത പദ്ധതി: സർക്കാർ നിലപാടിനെതിരെ മേധാ പട്കർ

Anjana

Wayanad tunnel project

മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടലിന് ശേഷവും വയനാട് തുരങ്ക പാതയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് സർക്കാർ. ഇതിനെതിരെ സാമൂഹ്യ പ്രവർത്തകയായ മേധ പട്കർ രംഗത്തെത്തിയിരിക്കുകയാണ്. സർക്കാരിന്റെ തുരങ്കപാത നശീകരണ പദ്ധതിയാണെന്നും, ഉത്തരാഖണ്ഡിൽ അടക്കം അത് തെളിഞ്ഞതാണെന്നും അവർ ചൂണ്ടിക്കാട്ടി. ഈ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും സിപിഎം പിബി അംഗങ്ങളോട് പദ്ധതി പുനർ ആലോചിക്കണമെന്നും മേധ പട്കർ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ ഉരുൾപൊട്ടലിൽ അടിയന്തരസഹായം നൽകണമെന്നും, പാർട്ടിയും വോട്ട് ബാങ്കും നോക്കിയല്ല സഹായം ചെയ്യേണ്ടതെന്നും മേധാ പട്കർ വ്യക്തമാക്കി. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ കിട്ടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. കോർപ്പറേറ്റുകളുടെ കോടികളുടെ കടം എഴുതിത്തള്ളുന്ന സർക്കാർ ദുരന്തബാധിതരുടെ കടവും എഴുതിത്തള്ളണമെന്നും, പരിസ്ഥിതി നിയമങ്ങൾ ദുർബലമാക്കരുതെന്നും അവർ ആവശ്യപ്പെട്ടു. കർഷക സമരത്തിൽ സിപിഎം ഒപ്പമുണ്ടായിരുന്നുവെങ്കിലും കേരളത്തിലും കർഷക ആത്മഹത്യകൾ ഉണ്ടെന്നും മേധാ പട്കർ ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഐയുടെ എതിര്‍പ്പ് കൂടി മറികടന്നാണ് സര്‍ക്കാര്‍ തുരങ്കപാത പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ടണല്‍ പാതയുടെ പ്രവര്‍ത്തി രണ്ട് പാക്കേജുകളിലായി ടെന്‍ഡര്‍ ചെയ്തു. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മ്മാണം രണ്ടാമത്തെ പാക്കേജിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വയനാട് തുരങ്കപാതയെപ്പറ്റി മൂന്ന് വട്ടം ചിന്തിക്കണമെന്നും ശാസ്ത്രീയ പഠനം വേണമെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. പദ്ധതിക്ക് 2043 കോടി രൂപയുടെ ഭരണാനുമതിയും 2134 കോടി രൂപയുടെ സാമ്പത്തികാനുമതിയും നേരത്തെ നല്‍കിയിരുന്നു. തുരങ്കപാതയ്ക്കായി ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട് കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറിയതായി സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിരുന്നു.

Story Highlights: Medha Patkar criticizes Kerala government’s decision to proceed with Wayanad tunnel project despite landslide risks

Leave a Comment