**പരവൂർ◾:** പരവൂർ ഭൂതക്കുളം വേപ്പാലമൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സായികുമാറിനെയും, പള്ളിക്കൽ തുമ്പോട് സ്വദേശിയായ അജിത്തിനെയും ഡാൻസാഫ് സംഘം എം.ഡി.എം.എ.യുമായി പിടികൂടി. ഓപ്പറേഷന് ഡീ-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇന്ന് അറസ്റ്റിലായ ഇരു പ്രതികളെയും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ IPS ന്റെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘമാണ് ഓപ്പറേഷൻ ഡീ-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടിയത്. നർക്കോട്ടിക് സെൽ ഡി വൈ എസ് പി പ്രദീപിന്റെ നിർദ്ദേശാനുസരണം ഡാൻസാഫ് എസ്.ഐ മാരായ സഹിൽ, ബിജുകുമാർ എന്നിവരും എസ് സി പി ഓ മാരായ അനൂപ്, വിനീഷ്, സി പി ഒ ഫറൂഖ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പള്ളിക്കൽ തുമ്പോട് സ്വദേശിയായ അജിത്തിനെ പ്രതിയുടെ വീടിന് സമീപത്തു നിന്നുമാണ് പിടികൂടിയത്.
വർക്കല പാളയംകുന്ന് സ്വദേശിയായ 32 വയസ്സുള്ള സായികുമാറിനെ ഊന്നിന്മൂട് ജംഗ്ഷനിൽ നിന്നുമാണ് ഡാൻസാഫ് സംഘം പിടികൂടിയത്. കല്ലമ്പലം എസ് എച്ച് ഒ പ്രൈജു സ്ഥലത്തെത്തി സായികുമാറിൻ്റെ ദേഹ പരിശോധന നടത്തി. പരിശോധനയിൽ 1 ഗ്രാം MDMA കണ്ടെടുക്കുകയും പ്രതിയെ അയിരൂർ പോലീസിനു കൈമാറുകയും ചെയ്തു.
മടവൂർ സ്വദേശിയായ 35 വയസ്സുള്ള അജിത്തിനെ അയിരൂർ എസ്എച്ച്ഓ ശ്യാം ദേഹപരിശോധന നടത്തി ഒരു ഗ്രാം MDMA കണ്ടെടുത്തു. തുടർന്ന്, ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. ശേഷം പള്ളിക്കൽ പോലീസിന് പ്രതിയെ കൈമാറി.
ഇന്ന് അറസ്റ്റിലായ രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Story Highlights: പരവൂരിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ.
					
    
    
    
    
    
    
    
    
    
    









