മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ പുറത്ത്

Anjana

Mayor KSRTC driver dispute investigation

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിന്റെ അന്വേഷണ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നു. മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരായ രണ്ട് കുറ്റങ്ങൾ പോലീസ് ഒഴിവാക്കി. സച്ചിൻദേവ് എം.എൽ.എ ബസിൽ അതിക്രമിച്ച് കയറിയതിനും മേയർ ആര്യാരാജേന്ദ്രൻ അസഭ്യം പറഞ്ഞതിനും തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കെഎസ്ആർ‌ടിസി ഡ്രൈവർ യദു ഹൈഡ്രോളിക് ഡോർ തുറന്ന ശേഷമാണ് എം.എൽ.എ ബസിൽ കയറിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ദൃക്‌സാക്ഷി മൊഴികളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് പോലീസ് അറിയിച്ചു. യദു അന്ന് നഗരത്തിലൂടെ ബസ് ഓടിച്ചത് റൂട്ട് മാറിയെന്നും പോലീസ് കണ്ടെത്തി. എന്നാൽ മേയർക്ക് എതിരായ മൂന്നു കുറ്റങ്ങളിൽ കൂടി പരിശോധന നടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏപ്രിൽ 27നാണ് തിരുവനന്തപുരം പാളയത്ത് വെച്ച് മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എംഎൽഎ എന്നിവരും കെഎസ്ആർടിസി ഡ്രൈവർ യദുവുമായി നടുറോഡിൽ തർക്കമുണ്ടായത്. യദുവിന്റെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു, അസഭ്യം പറഞ്ഞു, തന്നെയും യാത്രക്കാരെയും അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ മേയറുടെ പരാതിയിൽ യദു അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചെന്നായിരുന്നു ആരോപണം. തുടർന്ന് കോടതി ഇടപെടലിനെ തുടർന്നാണ് യദുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്.

Story Highlights: Enquiry report reveals details of dispute between Thiruvananthapuram Mayor Arya Rajendran and KSRTC driver Yadu

Leave a Comment