ട്രംപിന്റെ വിജയത്തിന് പിന്നാലെ ‘എക്സി’ൽ നിന്ന് ഉപയോക്താക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്

നിവ ലേഖകൻ

X platform user exodus

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയം ഉറപ്പിച്ചതിനു പിന്നാലെ സാമൂഹിക മാധ്യമമായ ‘എക്സി’ൽ നിന്ന് ഉപയോക്താക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് ആരംഭിച്ചു. യുഎസിൽ നിന്നുള്ള 1.15 ലക്ഷത്തിലേറെ ഉപയോക്താക്കൾ എക്സ് ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ ഇൻ്റലിജൻസ് പ്ലാറ്റ്ഫോമായ സിമിലർ വെബ്ബിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ടു ചെയ്തതനുസരിച്ച്, ഇത് വെബ്സൈറ്റിൽ കയറി അക്കൗണ്ട് ഉപേക്ഷിച്ചവരുടെ കണക്കാണ്, മൊബൈൽ ഉപയോക്താക്കളുടെ കണക്കെടുത്തിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ലോകത്തെ ഏറ്റവും വലിയ സമ്പന്നനും, ട്രംപിൻ്റെ മുഖ്യപ്രചാരകരിൽ ഒരാളുമായ ഇലോൺ മസ്കാണ് എക്സിന്റെ ഉടമ. മസ്ക് ട്രംപിൻ്റെ പ്രചാരണത്തിൽ സജീവമായതോടെയാണ് ആളുകൾ എക്സ് വിടുന്ന പ്രവണത കൂടിയത്. ‘ബ്ലൂസ്സൈ’ പോലുള്ള സമാനമാധ്യമങ്ങളിലേക്കാണ് ഉപയോക്താക്കൾ ചേക്കേറുന്നത്. 90 ദിവസത്തിനിടെ ബ്ലൂസ്സൈ ഉപയോക്താക്കളുടെ എണ്ണം ഒന്നരക്കോടിയായി വർധിച്ചു, ഒരാഴ്ചയ്ക്കിടെ 10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബ്ലൂസ്റ്റൈക്കു ലഭിച്ചത്.

‘എക്സ്’ ഒരു ടോക്സിക് പ്ലാറ്റ് ഫോമാണെന്നും ഗുണത്തേക്കാളേറെ ദോഷങ്ങളേ ഈ പ്ലാറ്റ് ഫോമിലുള്ളൂവെന്നും ആരോപിച്ച് പ്രമുഖ ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ‘ദി ഗാർഡിയൻ’ എക്സ് വിട്ടു. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിൻ്റെ ഉടമയായ ഇലോൺ മസ്ക് നടത്തിയ വിദ്വേഷ പ്രചാരണത്തിന് പിന്നാലെയാണ് ഗാർഡിയൻ പുതിയ തീരുമാനത്തിൽ എത്തിയിരിക്കുന്നത്. തീവ്രവലതുപക്ഷ ഗൂഢാലോചന സിദ്ധാന്തങ്ങളും വംശീയതയുമുൾപ്പെടെ ‘എക്സ്’ അവരുടെ പ്ലാറ്റ്ഫോമിൽ പ്രമോട്ട് ചെയ്യുന്നതായി കണ്ടെത്തിയതായും ഗാർഡിയൻ വ്യക്തമാക്കി.

  ട്രംപിന് കുരുക്കായി എപ്സ്റ്റീന്റെ ഇ-മെയിലുകൾ; ലൈംഗികാരോപണത്തിൽ കഴമ്പില്ലെന്ന് വൈറ്റ് ഹൗസ്

Story Highlights: Over 115,000 US users leave X platform following Trump’s victory, with many migrating to alternatives like BlueSky

Related Posts
എപ്സ്റ്റീൻ ഇ-മെയിൽ വിവാദം: ഡെമോക്രാറ്റുകൾക്കെതിരെ വിമർശനവുമായി ട്രംപ്
Epstein email controversy

ജെഫ്രി എപ്സ്റ്റീൻ ഇ-മെയിൽ വിവാദത്തിൽ ഡെമോക്രാറ്റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് Read more

ട്രംപിന് കുരുക്കായി എപ്സ്റ്റീന്റെ ഇ-മെയിലുകൾ; ലൈംഗികാരോപണത്തിൽ കഴമ്പില്ലെന്ന് വൈറ്റ് ഹൗസ്
Jeffrey Epstein emails

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം കുരുക്കാവുന്നു. Read more

  ട്രാൻസ്ജെൻഡർ ലിംഗ സൂചകങ്ങൾ പാസ്പോർട്ടിൽ വേണ്ടെന്ന് സുപ്രീം കോടതി; ട്രംപിന് ജയം
അമേരിക്കയിലെ ഷട്ട്ഡൗൺ അവസാനിക്കുന്നു; അന്തിമ നീക്കങ്ങളുമായി യുഎസ്
US shutdown ends

അമേരിക്കയിലെ 41 ദിവസം നീണ്ട ഷട്ട്ഡൗണിന് വിരാമമിടാൻ അന്തിമ നീക്കങ്ങൾ ആരംഭിച്ചു. സെനറ്റ് Read more

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: ഉടൻ ഉണ്ടാകുമെന്ന് ട്രംപ്
US India trade deal

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ച് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ഇരു രാജ്യങ്ങൾക്കും Read more

അമേരിക്കയിലെ ഷട്ട് ഡൗണിന് വിരാമമാകുന്നു; ട്രംപിന്റെ പ്രഖ്യാപനം ഉടൻ
US government shutdown

അമേരിക്കയിലെ സർക്കാർ സേവനങ്ങളുടെ ഷട്ട് ഡൗൺ 40 ദിവസത്തിന് ശേഷം അവസാനിക്കുന്നു. സെനറ്റ് Read more

ട്രാൻസ്ജെൻഡർ ലിംഗ സൂചകങ്ങൾ പാസ്പോർട്ടിൽ വേണ്ടെന്ന് സുപ്രീം കോടതി; ട്രംപിന് ജയം
Transgender passport policy

അമേരിക്കൻ പാസ്പോർട്ടുകളിൽ ട്രാൻസ്ജെൻഡറുകൾക്ക് ലിംഗ സൂചകങ്ങൾ നൽകേണ്ടതില്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ Read more

  അമേരിക്കയിലെ ഷട്ട് ഡൗണിന് വിരാമമാകുന്നു; ട്രംപിന്റെ പ്രഖ്യാപനം ഉടൻ
ട്രംപിന്റെ അധിക നികുതികൾ ചോദ്യം ചെയ്ത് സുപ്രീം കോടതി
Trump global tariffs

അധിക തീരുവകൾ ചുമത്തുന്നതിൽ ട്രംപിന്റെ അധികാരം ചോദ്യം ചെയ്ത് സുപ്രീം കോടതി. കീഴ്ക്കോടതി Read more

ട്രംപിനെ വളർത്തിയ നഗരം തന്നെ തോൽപ്പിച്ചെന്ന് മംദാനി; ട്രംപിന്റെ മറുപടി ഇങ്ങനെ
New York election

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ച സൊഹ്റാൻ മംദാനിയുടെ പ്രസംഗത്തിന് മറുപടിയുമായി ഡൊണാൾഡ് ട്രംപ് Read more

ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ്: സൊഹ്റാൻ മംദാനിക്ക് സാധ്യതയെന്ന് പ്രവചനങ്ങൾ
New York mayoral election

ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 17 ലക്ഷം പേർ വോട്ട് ചെയ്തു. Read more

നൈജീരിയയിൽ ക്രൈസ്തവരെ കൊലപ്പെടുത്തിയാൽ സൈനിക നടപടി; ട്രംപിന്റെ മുന്നറിയിപ്പ്
Nigeria Christian killings

നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തുടർന്നാൽ സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് Read more

Leave a Comment