Kozhikode◾: മാരുതി സുസുക്കിയുടെ വാഗൺ ആർ ഓഗസ്റ്റ് മാസത്തിലെ ഹാച്ച്ബാക്കുകളുടെ വില്പനയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഈ നേട്ടത്തിലൂടെ മാരുതിയുടെ തന്നെ ബലേനോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളാനും വാഗൺ ആറിന് സാധിച്ചു. നിലവിൽ മൂന്നാം തലമുറ വാഗൺ ആറാണ് ഇന്ത്യൻ നിരത്തുകളിൽ ലഭ്യമായിട്ടുള്ളത്.
കഴിഞ്ഞ വർഷം വാഗൺ ആർ ഇന്ത്യൻ വിപണിയിൽ എത്തിയതിന്റെ 25 വർഷം പൂർത്തിയാക്കി. ഓഗസ്റ്റിൽ 14,552 യൂണിറ്റുകൾ വിറ്റഴിച്ചാണ് വാഗൺ ആർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അതേസമയം രണ്ടാം സ്ഥാനത്തുള്ള മാരുതി സുസുക്കി ബലേനോയ്ക്ക് 12,549 യൂണിറ്റുകൾ മാത്രമാണ് വിൽക്കാൻ സാധിച്ചത്. ഇതുവരെ 31 ലക്ഷം വാഗൺ ആറുകളാണ് ഇന്ത്യൻ വിപണിയിൽ വിറ്റുപോയത്.
മാരുതി സുസുക്കി ആൾട്ടോയാണ് 5,520 യൂണിറ്റ് വില്പനയുമായി നാലാം സ്ഥാനത്ത് നിൽക്കുന്നത്. ജൂലൈ മാസത്തേക്കാൾ 46 യൂണിറ്റ് അധികം വിറ്റ 12,385 യൂണിറ്റുകളുമായി മാരുതി സുസുക്കി സ്വിഫ്റ്റിനെ ബലേനോ മൂന്നാം സ്ഥാനത്തേക്ക് തള്ളി. ആദ്യ നാല് സ്ഥാനങ്ങളിലും മാരുതി സുസുക്കി ആധിപത്യം സ്ഥാപിച്ചു.
അഞ്ചാം സ്ഥാനത്ത് എത്തിയത് ടാറ്റയുടെ ടിയാഗോയാണ്, ഓഗസ്റ്റിൽ 5,250 യൂണിറ്റ് പ്രതിമാസ വിൽപ്പനയാണ് ടിയാഗോ നേടിയത്. ടൊയോട്ട ഗ്ലാൻസ 5,102 യൂണിറ്റ് വിൽപ്പനയുമായി ആറാം സ്ഥാനത്തും എത്തി. 3,959 യൂണിറ്റ് വിറ്റ ടാറ്റ ആൾട്രോസും 3,908 യൂണിറ്റ് വിറ്റ ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസും ഏഴ്, എട്ട് സ്ഥാനങ്ങളിൽ ഉണ്ട്.
Story Highlights : Maruti Suzuki WagonR Tops Best-Selling Hatchback List In August 2025
ഓഗസ്റ്റ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്കുകളുടെ പട്ടികയിൽ മാരുതി സുസുക്കി വാഗൺആർ ഒന്നാമതെത്തി. മികച്ച വില്പനയിലൂടെ ബലേനോയെ പിന്തള്ളി വാഗൺആർ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യൻ വിപണിയിൽ വാഗൺആർ തരംഗം തുടരുകയാണ്.
Story Highlights: Maruti Suzuki WagonR topped the best-selling hatchback list in August, surpassing Baleno with strong sales figures.