മെറ്റയുടെ ഓഹരി മൂല്യം കുതിച്ചുയർന്നു; ജെഫ് ബെസോസിനെ മറികടന്ന് മാർക്ക് സുക്കർബർഗ് ലോകത്തിലെ രണ്ടാമത്തെ സമ്പന്നൻ

Anjana

Mark Zuckerberg second richest person

മെറ്റയുടെ ഓഹരി മൂല്യം കുതിച്ചുയർന്നതിന്റെ ഫലമായി മാർക്ക് സുക്കർബർഗ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി മാറി. ബ്ലൂംബെർഗ് ബില്യനേഴ്സ് ഇൻഡക്സ് പ്രകാരം സുക്കർബർഗിന്റെ ആസ്തി 206.2 ബില്യൺ ഡോളറാണ്. ആമസോൺ മേധാവി ജെഫ് ബെസോസിനെ മറികടന്നാണ് സുക്കർബർഗ് രണ്ടാം സ്ഥാനത്തെത്തിയത്. ബെസോസിന്റെ ആസ്തി 205.1 ബില്യൺ ഡോളറാണ്. ടെസ്ല സിഇഒ ഇലോൺ മസ്ക് ആണ് പട്ടികയിൽ ഒന്നാമത്.

സുക്കർബർഗിന്റെ ആകെ ആസ്തി കുവൈത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ (ജിഡിപി) കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കുവൈത്തിന്റെ ജിഡിപി 160 ബില്യൺ ഡോളറാണ്. സുക്കർബർഗിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും മെറ്റയിലെ ഓഹരികളിൽ നിന്നാണ് ലഭിക്കുന്നത്. 13 ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളത്, ഏകദേശം 345.5 ദശലക്ഷം ഓഹരികൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മെറ്റയുടെ ഓഹരികൾ 23 ശതമാനം വളർച്ച നേടിയിരുന്നു. ഈ വർഷം മാത്രം സുക്കർബർഗിന്റെ സമ്പത്ത് 78 ബില്യൺ ഡോളർ വർധിച്ചു. എഐ ഇൻഡസ്ട്രിയിൽ കൂടുതൽ കരുത്താർജിക്കുന്നതിന്റെ ഭാഗമായി ഡാറ്റ സെന്ററുകൾ, കംപ്യൂട്ടിംഗ് പവർ എന്നിവയിൽ മെറ്റ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഒറിയോൺ ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള വമ്പൻ പ്രോജക്റ്റുകൾക്കും കമ്പനി നേതൃത്വം നൽകുന്നു.

Story Highlights: Mark Zuckerberg surpasses Jeff Bezos to become world’s second-richest person as Meta’s stock value soars

Leave a Comment