ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാര്ഷികത്തിൽ മറിയാമ്മ ഉമ്മൻ പ്രതികരിച്ചു. ഉമ്മൻചാണ്ടി കൈപിടിച്ചു കയറ്റിയ യുവ നേതാക്കളെ പി. സി വിഷ്ണുനാഥ് ഒഴികെ പിന്നെ കണ്ടിട്ടില്ലെന്നും, ചിലപ്പോൾ അവർ കല്ലറയിൽ പോയിട്ടുണ്ടാവുമെന്നും അവർ പറഞ്ഞു. പ്രായമായ നേതാക്കൾ വന്നിട്ടുണ്ടെന്നും, മകൻ എംഎൽഎ ആയതിനു ശേഷം ചെറുപ്പക്കാരാണ് വീട്ടിൽ വരുന്നതെന്നും മറിയാമ്മ ഉമ്മൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഒരാഴ്ചക്കാലം നീണ്ടുനില്ക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു. ഇന്ന് രാവിലെ എട്ട് മണിക്ക് വാര്ഡു കോണ്ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില് ഛായാചിത്രത്തിന് മുന്നില് പുഷ്പാര്ച്ചന നടത്തും. രാവിലെ 9. 30ന് ഡിസിസി ഓഫീസില് പുഷ്പാര്ച്ചന നടക്കും.
തുടര്ന്ന് രാവിലെ 10 മണിക്ക് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന് ഹാളില് ’21-ാം നൂറ്റാണ്ടിലെ പുതിയ കേരളം: സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില് സെമിനാര് സംഘടിപ്പിക്കും. വൈകുന്നേരം 3. 30ന് അതേ വേദിയില് നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി.
സതീശന് ഉദ്ഘാടനം ചെയ്യും. ഉമ്മന് ചാണ്ടി സ്നേഹസ്പര്ശം വാരാചരണ പരിപാടിയുടെ ഉദ്ഘാടനം എം. എം. ഹസന് നിര്വ്വഹിക്കും.
ജീവകാരുണ്യ മേഖലയില് പ്രശംസനീയ പ്രവര്ത്തനം നടത്തുന്ന ജില്ലയിലെ രണ്ടു സ്ഥാപനങ്ങള്ക്ക് ഉമ്മന്ചാണ്ടി കാരുണ്യ പുരസ്കാരം സമ്മാനിക്കും. ഉമ്മൻചാണ്ടിയെ കാണാൻ എല്ലാ വിഭാഗത്തിലുള്ള ആളുകളും വന്നിരുന്നെന്നും മറിയാമ്മ ഉമ്മൻ കൂട്ടിച്ചേർത്തു.