ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്\u200cറ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘മരണ മാസ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബേസിൽ ജോസഫ് ആണ് നായകൻ. പൂർണ്ണമായും ഒരു കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയിരിക്കുന്നു.
സിജു സണ്ണി കഥ രചിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്\u200cമ അനിൽകുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ‘കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്’, ‘കള’, ‘വഴക്ക്’, ‘അദൃശ്യജാലകങ്ങൾ’ എന്നിവക്ക് ശേഷം ടോവിനോ തോമസ് നിർമ്മാതാവായി എത്തുന്ന ചിത്രം കൂടിയാണ് ‘മരണ മാസ്സ്’.
ചിത്രത്തിൽ ബേസിൽ ജോസഫ് വളരെ രസകരവും സ്റ്റൈലിഷുമായ ഒരു ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. നീരജ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജയ് ഉണ്ണിത്താൻ സംഗീതവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു.
വിനായക് ശശികുമാർ ആണ് ഗാനരചന. മാനവ് സുരേഷ് പ്രൊഡക്ഷൻ ഡിസൈനും മഷർ ഹംസ വസ്ത്രാലങ്കാരവും ആർ ജി വയനാടൻ മേക്കപ്പും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും മിക്സിങ്ങും നിർവഹിക്കുന്നു. എഗ്ഗ് വൈറ്റ് വിഎഫ്എക്സാണ് വിഎഫ്എക്സ്.
ജോയ്നർ തോമസ് ഡിഐയും എൽദോ സെൽവരാജ് പ്രൊഡക്ഷൻ കൺട്രോളറും കലൈ കിങ്\u200cസൺ സംഘട്ടനവും ബിനു നാരായൺ കോ-ഡയറക്ടറും ഉമേഷ് രാധാകൃഷ്ണൻ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ഹരികൃഷ്ണൻ സ്റ്റിൽസും സർക്കാസനം ഡിസൈൻസും ടോവിനോ തോമസ് പ്രൊഡക്ഷൻസും ഐക്കൺ സിനിമാസും വിതരണവും നിർവഹിക്കുന്നു. വൈശാഖ് സി വടക്കേവീടും ജിനു അനിൽകുമാറുമാണ് പിആർഒ.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം വൈകാതെ തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഗോകുൽനാഥ് ജി ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
Story Highlights: Basil Joseph stars in the upcoming comedy entertainer “Marana Mass,” produced by Tovino Thomas Productions, Raphael Projects, and Worldwide Films.