മൻമോഹൻ സിംഗിന്റെ ലാളിത്യം: മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ പങ്കുവെച്ച ഓർമ്മകൾ

Anjana

Manmohan Singh Maruti 800

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ ലളിതമായ ജീവിതശൈലിയെക്കുറിച്ചുള്ള നിരവധി അനുഭവങ്ങൾ പങ്കുവെക്കപ്പെടുകയാണ്. ഇത്തരത്തിലൊരു സ്മരണയാണ് ബിജെപി നേതാവും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ അസിം അരുൺ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മൻമോഹൻ സിംഗിന്റെ സ്വകാര്യ വാഹനമായിരുന്ന മാരുതി 800-മായി ബന്ധപ്പെട്ട ഒരു സംഭവമാണ് അദ്ദേഹം വിവരിച്ചത്.

2004 മുതൽ മൂന്നു വർഷത്തോളം മൻമോഹൻ സിംഗിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായി പ്രവർത്തിച്ച അനുഭവം അസിം പങ്കുവെച്ചു. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ തലവനെന്ന നിലയിൽ, പ്രധാനമന്ത്രിയുടെ നിഴൽ പോലെ ഒപ്പം നിൽക്കുക എന്നതായിരുന്നു തന്റെ ഉത്തരവാദിത്തമെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൻമോഹൻ സിംഗിന് ഒരു മാരുതി 800 കാർ മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂവെന്ന് അസിം വെളിപ്പെടുത്തി. പ്രധാനമന്ത്രിയുടെ വസതിയിലെ തിളങ്ങുന്ന കറുത്ത ബിഎംഡബ്ല്യുവിന് പിന്നിലായിരുന്നു ഈ കാർ പാർക്ക് ചെയ്തിരുന്നത്. സുരക്ഷാ കാരണങ്ങളാൽ ബിഎംഡബ്ല്യു ഉപയോഗിക്കേണ്ടി വന്നെങ്കിലും, മാരുതി കാറിലാണ് സഞ്ചരിക്കാൻ താൽപര്യമെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നുവെന്ന് അസിം ഓർമിക്കുന്നു. “എനിക്ക് ബിഎംഡബ്ല്യുവിൽ യാത്ര ചെയ്യാൻ ഇഷ്ടമല്ല, സാധാരണക്കാരെ പരിപാലിക്കുകയാണ് എന്റെ ജോലി. എന്റെ കാർ മാരുതിയാണ്. ബിഎംഡബ്ല്യു പ്രധാനമന്ത്രിക്കുള്ളതാണ്,” എന്ന് മൻമോഹൻ സിംഗ് ആവർത്തിച്ചു പറയുമായിരുന്നതായി അസിം വ്യക്തമാക്കി.

മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ രാജ്ഘട്ടിന് സമീപം നടക്കും. എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷമായിരിക്കും അന്ത്യയാത്ര. ഇപ്പോൾ ഉത്തർപ്രദേശിലെ കനൗജ് സദറിൽ നിന്നുള്ള എംഎൽഎയാണ് അസിം അരുൺ.

Story Highlights: Former bodyguard Asim Arun recalls Manmohan Singh’s preference for his humble Maruti 800 over the official BMW

Leave a Comment