നാലുവർഷം നിലപാട് അറിയിക്കാത്ത മഞ്ജുവാര്യർക്ക് എട്ടിന്റെ പണികൊടുത്ത് ഹൈക്കോടതി

നിവ ലേഖകൻ

manju warrier

സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് Manju warrier മഞ്ജുവാര്യർ. ആകർഷകമായ അഭിനയ മികവും, ലാളിത്യമുള്ള പെരുമാറ്റവും കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരത്തെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷകർ കൈനീട്ടി സ്വീകരിക്കുകയും ചെയ്തു. കുറഞ്ഞ കാലം കൊണ്ട് തന്നെ താരം മലയാള സിനിമയിലെ മികച്ച നടികളിലൊരാളായി മാറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യ സിനിമയിൽ അഭിനയിച്ച നായകനായ ദിലീപുമായി പ്രണയത്തി പ്രണയത്തിലാവുകയും, 1999 -ൽ മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്യുകയും ചെയ്തു. വളരെ സന്തോഷകരമായി പോയിരുന്ന ദിലീപിന്റെയും മഞ്ജുവിന്റെയും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും, 14 വർഷത്തിനു ശേഷം ഇരുവരും വേർപിരിയുകയും ചെയ്തു. 2013-ൽ 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി ഒരു ജ്വല്ലറിയുടെ പരസ്യത്തിലൂടെയാണ് മഞ്ജുവാര്യർ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ വരുന്നത്.

manju warrier

ശ്രീകുമാർ മേനോന്റെ സംവിധാനം ചെയ്ത കല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യ ചിത്രത്തിൽ വന്നതിനു ശേഷം ശ്രീകുമാർ മേനോന്റെ പരസ്യ ഏജൻസിയായ പുഷ് കമ്പനിയിലെ നിരവധി പരസ്യചിത്രങ്ങളിൽ താരം അഭിനയിക്കുകയും, മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ഒടിയനിൽ നായികയായെത്തിയതും ചെയ്തു. കല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യത്തിൽ അഭിനയിച്ചതിനു ശേഷമാണ് മഞ്ജു പതിനാലു വർഷത്തി വർഷത്തിനു ശേഷം ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.

അതിനു പിന്നാലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് 2019 ഒക്ടോബറിൽ താരം ഉറ്റ സുഹൃത്തായ ശ്രീകുമാർ മേനോനെതിരെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്ബെഹറയ്ക്ക് പരാതി നൽകിയത്. ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായും, തനിക്കെതിരെ ഗൂഢാലോചനകൾ നടത്തുന്നതിന്റെ സംഘടിതമായ ചില നീക്കങ്ങൾ നടത്തുന്നുവെന്നും, എനിക്കെതിരെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും താരം പരാതിയിൽ പറഞ്ഞിരുന്നു. തന്റെ ഒപ്പമുള്ളവരെ ഭീക്ഷണിപ്പെടുത്തുന്നുവെന്നും, തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമോ എന്ന ഭയമുണ്ടെന്നും, ഈ സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാറിന്റെ സുഹൃത്തിനും പങ്കുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു.

  പ്രിയദർശിനിയുടെയും ‘എമ്പുരാൻ’

മഞ്ജു വാര്യരുടെ പരാതിക്കെതിരെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപകീർത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരുന്നത്. തനിക്കെതിരെ മഞ്ജു പരാതി നൽകിയതറിഞ്ഞ ശ്രീകുമാർ മേനോൻ സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കു വച്ചിരുന്നു.

‘ നീ എന്താണ് ഈ കാണിക്കുന്നതെന്നും, നിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ എന്നോട് പറഞ്ഞതാണ് കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ തള്ളിക്കളയുന്നവളാണ് നീയെന്ന്. ഇതൊന്നും കേൾക്കാതെ, ഒരു കാര്യവുമില്ലാതെ ഞാൻ നിനക്കായി നിരവധി പഴികളും, അപവാദങ്ങളും കേട്ടു. നിനക്ക് കൂട്ടായി നിന്നപ്പോൾ എനിക്കുണ്ടായ ശത്രുക്കൾ, നഷ്ടപ്പെട്ട ബന്ധങ്ങൾ, എല്ലാം നീ മറന്നു. എന്റെ ബുദ്ധിയിൽ നീ ഉണ്ടാക്കി കൂട്ടിയ സൗഭാഗ്യങ്ങെളെല്ലാം നീ മറന്നു. വീട്ടിൽ നിന്നിറങ്ങുമ്പോൾ 1500 രൂപയേയുള്ളൂവെന്ന് ആശങ്കപെട്ടിരുന്ന നിന്റെ കൈയിൽ അഡ്വാൻസായി 25 ലക്ഷം രൂപ തന്നപ്പോൾ, ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്കയച്ച ദൂതനാണ് ഞാൻ എന്ന് വിഷമത്തോടെ നീ പറഞ്ഞത് ഞാൻ മറന്നിട്ടില്ല. നിന്റെ അമ്മ പല അവസരങ്ങളിൽ എന്റെ മകളെ സഹായിക്കാൻ ശ്രീകുമാർ ഇല്ലായിരുന്നെങ്കിൽ എന്റെ മകളുടെ ഗതി എന്താവുമെന്ന് പറഞ്ഞത് നീ മറന്നു കാണും. ഉപകാരസ്മരണയില്ലായ്മയും, അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന നിന്റെ സ്വഭാവത്തെ കുറിച്ചും നിന്റെ അച്ഛൻ അന്നേ പറഞ്ഞിരുന്നു. ‘ തുടങ്ങി പല കാര്യങ്ങളും സംവിധായകൻ അന്ന് മഞ്ജുവിനെ കുറിച്ച് പറഞ്ഞിരുന്നു.

  ‘എമ്പുരാൻ’ വിവാദം വെറും ബിസിനസ് തന്ത്രം, ആളുകളെ ഇളക്കി വിട്ട് പണം വാരുന്നു; സുരേഷ് ഗോപി

നാലു വർഷത്തിനു ശേഷം ശ്രീകുമാർമേനോനെതിരെ മഞ്ജു നൽകിയ പരാതി ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. കോടതി പലതവണയായി ആവശ്യപ്പെട്ടിട്ടും മഞ്ജു നിലപാട് അറിയിക്കാത്തതിനാലാണ് കേസ് റദ്ദാക്കിയത്. കേസ് റദ്ദാക്കിയതിനെതിരെയോ മറ്റോ പ്രതികരിച്ച് മഞ്ജു ഇതുവരെ രംഗത്ത് വന്നിരുന്നില്ല.രജനീകാന്ത്, അമിതാബച്ചൻ, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന വേട്ടയൻ എന്ന ചിത്രത്തിലാണ് മഞ്ജു അവസാനമായി അഭിനയിച്ചത്.ലേഡി സൂപ്പർ സ്റ്റാറായി മലയാളികൾ താരത്തെ സ്വീകരിച്ചപ്പോൾ മലയാളത്തിനു പുറമെ തമിഴിലും, ഹിന്ദിയിലുമൊക്കെ തന്റെ മികവ് തെളിയിക്കുകയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

Story Highlight: After four years, the High Court dismissed Manju Warrier complaint against director Shreekumar Menon due to her lack of response to the court’s repeated requests.

Related Posts
പ്രിയദർശിനിയുടെയും ‘എമ്പുരാൻ’
Manju Warrier

ലൂസിഫറിലെ പ്രിയദർശിനിയെക്കാൾ ശക്തമായ കഥാപാത്രമായി എമ്പുരാനിൽ മഞ്ജു വാരിയർ തിളങ്ങുന്നു. മഞ്ജുവിന്റെ സ്ക്രീൻ Read more

ഡെന്നീസ് ജോസഫിന്റെ ഓർമ്മയ്ക്ക് ‘കഥയ്ക്ക് പിന്നിൽ’ ചലച്ചിത്ര ശിൽപ്പശാലക്ക് കൊച്ചിയിൽ തുടക്കം
Film Workshop

കൊച്ചിയിൽ ഫെഫ്ക റൈറ്റേഴ്സ് യൂണിയനും ലൂമിനാർ ഫിലിം അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന Read more

മഞ്ജു വാര്യരെക്കുറിച്ചുള്ള സനൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
Sanal Kumar Sasidharan

നടി മഞ്ജു വാര്യരെക്കുറിച്ചുള്ള സംവിധായകൻ സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ Read more

മഞ്ജു വാര്യർ ചിത്രം ‘കയറ്റം’ സൗജന്യ ഓൺലൈൻ റിലീസ്
Kayattam

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'കയറ്റം' എന്ന ചിത്രം ഓൺലൈനിൽ സൗജന്യമായി റിലീസ് Read more

  എമ്പുരാൻ രാജ്യ ദ്രോഹ ചിത്രമാകുന്നുണ്ടോ..??? അങ്ങനെ ഒരു തിയറി പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യമെന്ത്..??
എം ടി വാസുദേവൻ നായരുമായുള്ള ബന്ധവും രണ്ടാമൂഴം സിനിമയുടെ വെല്ലുവിളികളും: ശ്രീകുമാർ മേനോന്റെ ഓർമ്മകൾ
MT Vasudevan Nair

സംവിധായകൻ ശ്രീകുമാർ മേനോൻ എം ടി വാസുദേവൻ നായരുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് അനുസ്മരിച്ചു. Read more

മഞ്ജു വാര്യരുടെ സമർപ്പണവും ആത്മാർത്ഥതയും അത്ഭുതപ്പെടുത്തുന്നു: വിജയ് സേതുപതി
Vijay Sethupathi Manju Warrier

വിജയ് സേതുപതി മഞ്ജു വാര്യരുമായുള്ള സഹപ്രവർത്തന അനുഭവം പങ്കുവെച്ചു. മഞ്ജുവിന്റെ പ്രൊഫഷണലിസവും സമർപ്പണവും Read more

മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി
Manju Warrier Sreekumar Menon case

ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ നൽകിയ പരാതിയിലെടുത്ത കേസ് Read more

മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ വൈറലായി; ആരാധകർ ഏറ്റെടുത്തു
Manju Warrier viral photos

മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലായി. "മനസമാധാനമാണ് Read more

വേട്ടയ്യനിലെ അതിഥി വേഷം ഇഷ്ടപ്പെട്ടു; രജനികാന്തിനോടുള്ള സ്നേഹം പ്രകടിപ്പിച്ച് മഞ്ജു വാര്യർ
Manju Warrier Vetaiyan Rajinikanth

വേട്ടയ്യൻ സിനിമയിലെ തന്റെ അതിഥി വേഷം ഇഷ്ടപ്പെട്ടുവെന്ന് മഞ്ജു വാര്യർ ഫേസ്ബുക്കിൽ വെളിപ്പെടുത്തി. Read more

കവിയൂർ പൊന്നമ്മയുടെ വിയോഗം: ‘സിനിമയിൽ എനിക്ക് പിറക്കാതെ പോയ അമ്മ’, മഞ്ജു വാര്യരുടെ അനുശോചനം
Manju Warrier Kaviyoor Ponnamma tribute

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ നടി മഞ്ജു വാര്യർ അനുശോചനം രേഖപ്പെടുത്തി. തനിക്കൊരിക്കലും കവിയൂർ Read more

Leave a Comment