മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാരിയർ, ‘സല്ലാപം’ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി മനസ്സുകളിൽ സ്ഥാനം നേടിയ നടിയാണ്. തന്റെ കരിയറിലെ വിഷമങ്ങളെക്കുറിച്ച് നടി തുറന്നുപറയുന്നു.
ആദ്യ സിനിമയിലെ അഭിനയം കൊണ്ട് തന്നെ മുൻനിരയിലേക്ക് ഉയർന്നുവരാൻ മഞ്ജുവിന് സാധിച്ചു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖ നടന്മാരുടെ കൂടെ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിൽ മാത്രമല്ല, മറ്റ് അന്യഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ മഞ്ജു അവതരിപ്പിച്ചു.
അഭിനയ ജീവിതത്തിൽ നിന്ന് ഒരിടവേള എടുത്ത ശേഷം മഞ്ജു വാരിയർ ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. അതിനു ശേഷം നിരവധി സ്ത്രീപക്ഷ സിനിമകളുടെ ഭാഗമായി മാറാൻ താരത്തിന് സാധിച്ചു. ഈ സിനിമകൾ എല്ലാം തന്നെ വൻ വിജയമായിരുന്നു.
ഇടവേളയ്ക്ക് ശേഷം അഭിനയിച്ച മിക്ക സിനിമകളും വലിയ ഹിറ്റുകളായി മാറി. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമത്തെക്കുറിച്ച് നടി സംസാരിച്ചു. ആ വേദന ഇപ്പോളും തന്റെ മനസ്സിൽ മായാതെ ഉണ്ട് എന്ന് മഞ്ജു വാരിയർ പറയുന്നു.
തന്റെ പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് മഞ്ജു വാര്യർ. “ഓരോ നിമിഷവും അച്ഛൻ ഉള്ളിലുണ്ട്. എത്ര വർഷം കഴിഞ്ഞാലും ആ വേദനയുടെ അംശം ഒന്നും കുറയാൻ പോകുന്നില്ല. അത് എപ്പോഴും ഉണ്ടാവും. പക്ഷേ ജീവിതത്തിൽ പിന്നെയും മുന്നോട്ട് പോയല്ലേ നിവൃത്തിയുള്ളൂ. വേറൊരാൾക്കും ഒരിക്കലും ആ വേദന കുറയ്ക്കാൻ പറ്റില്ല. നമ്മൾ തന്നെ അതിനെ നേരിട്ട് കൈകാര്യം ചെയ്യുകയേ വഴിയുള്ളൂ,” മഞ്ജു വാരിയർ പറയുന്നു.
മഞ്ജുവിന്റെ വാക്കുകൾ ഓരോ മകളെയും ഓർമ്മിപ്പിക്കുന്ന ഒന്നാണ്. അച്ഛന്റെ ഓർമകൾ എന്നും ഒരു വിങ്ങലായി മനസ്സിൽ ഉണ്ടാകും എന്ന് മഞ്ജു പറയുന്നു.
Story Highlights: അച്ഛന്റെ ഓർമകൾ ഇപ്പോളും ഒരു വേദനയായി മനസ്സിലുണ്ട് എന്ന് മഞ്ജു വാര്യർ.