കാവ്യയും മഞ്ജുവും ഒരേ വേദിയിൽ ഒന്നിച്ചെത്തി

Anjana

Manju warrier kavya madhavan
Manju warrier kavya madhavan

ആൻറണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടെ വിവാഹചടങ്ങിൽ ഒന്നിച്ചെത്തി മഞ്ജുവാര്യരും കാവ്യാമാധവനും.വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

ഡിസംബർ 28ന് നടന്ന എമിലിന്റെയും അനീഷയുടെയും വിവാഹത്തിന് നടന വിസമയം മോഹൻലാലും കുടുംബവും സജീവസാന്നിധ്യമായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തന്റെ സ്വന്തം ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെ പങ്കുവെക്കുകയുണ്ടായി.

മമ്മൂട്ടി ,ടോവിനോ, ജയസൂര്യ, ജയറാം ,പാർവ്വതി, മഞ്ജുവാര്യർ,ദിലീപ് ,തുടങ്ങിയ  ഒട്ടനവധി താരങ്ങൾ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.

തൻറെ സ്വന്തം മകളുടെ വിവാഹം പോലെയാണ് തനിക്ക് ഇത് എന്ന് മോഹൻലാൽ പറയുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.

തുടർന്നുള്ള വിരുന്നും വിവാഹറിസപ്ഷനും വിഡിയോയിൽ കാണാവുന്നതാണ് മോഹൻലാലിൻറെ ഡ്രൈവറായി തുടങ്ങിയ ആൻറണി പെരുമ്പാവൂർ ഇന്ന്  മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസ് ആയ ആശിർവാദ് ഫിലിംസ് നടത്തിപ്പുകാരൻ ആണ്.

മോഹൻലാലിനു മുൻപേ കഥകൾ കേൾക്കുന്നതും മോഹൻലാലിൻറെ അഭിനയശൈലിയും അദ്ദേഹത്തിൻറെ താൽപര്യങ്ങളെയും പറ്റി കൃത്യമായി അറിയാവുന്ന ആളാണ് ആൻറണി പെരുമ്പാവൂർ എന്ന് അഭിപ്രായമുണ്ട്.

വർഷങ്ങൾക്കു ശേഷം കാവ്യയും മഞ്ജുവും ഒന്നിച്ച് എത്തുന്ന വേദി എന്ന നിലയ്ക്കും വിവാഹം ശ്രദ്ധപിടിച്ചുപറ്റി.


പുറമേ നടക്കുന്ന പ്രശ്നങ്ങളൊന്നും ഞങ്ങളുടെ കുടുംബ ജീവിതത്തെ ബാധിക്കുന്നില്ല എന്ന തരത്തിൽ തോന്നിപ്പിച്ചുകൊണ്ടാണ് ദിലീപ് കാവ്യ മാധവൻ ജോടി ചടങ്ങിലേക്ക് എത്തിയത്.

ദിലീപ് കാവ്യ ഹിറ്റ് കോംബോ അടുത്തുതന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

News highlight : Manju warrier and kavya madhavan meetup after a long time