മംഗളൂരു വ്യവസായി മരണം: മലയാളി ദമ്പതികൾ അറസ്റ്റിൽ

Anjana

Mangaluru businessman death arrest

കർണാടകയിലെ മംഗളൂരുവിൽ വ്യവസായി ബി എം മുംതാസ് അലിയുടെ മരണവുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികൾ അറസ്റ്റിലായി. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംതാസ് അലിയുടെ സഹോദരൻ ഹൈദർ അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നഗ്ന ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി അൻപത് ലക്ഷം രൂപ തട്ടിയെടുത്തുവെന്നും വീണ്ടും പണം ആവശ്യപ്പെട്ടുവെന്നുമാണ് പരാതിയിൽ പറയുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഞായറാഴ്ച രാവിലെയാണ് മുംതാസ് അലിയെ കാണാതായത്. പുലർച്ചെ വീട്ടിൽ നിന്ന് പുറത്തേക് പോയ അദ്ദേഹത്തെ കാണാനില്ലെന്ന് മകൾ പരാതി നൽകിയതോടെ അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇദ്ദേഹത്തിന്റെ ബിഎംഡബ്ള്യു കാർ കുളൂർ പാലത്തിന് സമീപം തകർന്ന നിലയിൽ കണ്ടെത്തി. പിന്നീട് പാലത്തിനടിയില്‍ നിന്ന് മുംതാസ് അലിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആറ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളിൽ മറ്റ് നാലുപേർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുംതാസിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

  മുംബൈയിൽ പകൽ സമയത്തെ ജ്വല്ലറി കവർച്ച; രണ്ട് കോടിയുടെ സ്വർണം കവർന്നു

Story Highlights: Malayali couple arrested in connection with businessman’s death in Mangaluru, Karnataka

Related Posts
ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു
P. Jayachandran

പ്രശസ്ത ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ തൃശൂർ Read more

ഐഎസ്എസ് ഇന്ന്, നാളെ കേരളത്തിന് മുകളിൽ; അപൂർവ്വ കാഴ്ചക്ക് ഒരുങ്ങാം
International Space Station

ഇന്ന് വൈകിട്ടും നാളെ പുലർച്ചെയും അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോകും. Read more

സ്വർണ വ്യാജേന പണം തട്ടിപ്പ്: രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ
Gold Scam

സ്വർണക്കട്ടി വിൽക്കാനെന്ന വ്യാജേന ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് അസം Read more

  ‘കഥ പറയുമ്പോൾ’ പരാജയമാകുമെന്ന് കരുതി; അച്ഛന് സ്ഥിരബുദ്ധി കൊടുക്കണേ എന്ന് പ്രാർത്ഥിച്ചു: ധ്യാൻ ശ്രീനിവാസൻ
പൂനെയിൽ യുവതിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു
Pune stabbing

പൂനെയിലെ യേർവാഡയിൽ 28 കാരിയായ യുവതിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് Read more

തിരുപ്പതിയിൽ തിക്കിലും തിരക്കിലും മലയാളി മരിച്ചു
Tirupati Temple Stampede

തിരുപ്പതിയിലെ വൈകുണ്ഠ ഏകാദശി ടോക്കൺ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പാലക്കാട് Read more

ഭൂമി തരംമാറ്റ അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
land conversion

വീട് നിർമ്മാണത്തിനുള്ള ഭൂമി തരംമാറ്റ അപേക്ഷകളിൽ അതിവേഗ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read more

വിവരാവകാശ നിയമ ലംഘനം: രണ്ട് ഉദ്യോഗസ്ഥർക്ക് പിഴ
RTI

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാതിരുന്ന രണ്ട് ഉദ്യോഗസ്ഥർക്ക് സംസ്ഥാന വിവരാവകാശ കമ്മീഷൻ അയ്യായിരം Read more

ബോബി ചെമ്മണ്ണൂർ കേസ്: വിധി ഇന്ന് ഉച്ചക്ക് ശേഷം
Bobby Chemmanur case

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കോടതി ഇന്ന് ഉച്ചക്ക് ശേഷം വിധി Read more

  പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പ്: 31 ജീവനക്കാർ സസ്പെൻഷനിൽ
തോട്ടപ്പുഴശ്ശേരിയിൽ വീണ്ടും സിപിഐഎം വിപ്പ് ലംഘനം; പാർട്ടി സ്ഥാനാർത്ഥി പരാജയപ്പെട്ടു
CPIM Whip Violation

തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ സിപിഐഎം അംഗങ്ങൾ വിപ്പ് ലംഘിച്ചതിനെ തുടർന്ന് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥി Read more

രാഹുൽ ഈശ്വറിനെതിരെ ഹണി റോസ്
Honey Rose

സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള രാഹുൽ ഈശ്വറിന്റെ പ്രസ്താവനയെ വിമർശിച്ച് ഹണി റോസ്. രാഹുൽ ഈശ്വർ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക