മലയാള സിനിമാ ലോകത്തെ പുതിയ ചിത്രമായ ‘മന്ദാകിനി’ തിയേറ്ററുകളിൽ വൻ വിജയം നേടിയിരിക്കുകയാണ്. വിനോദലീല സംവിധാനം ചെയ്ത ഈ ചിത്രം വിവാഹവും അതിനെ തുടർന്നുള്ള സംഭവങ്ങളും കേന്ദ്രീകരിച്ചുള്ളതാണ്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന രാജലക്ഷ്മിയുടെ മകൻ ആരോമലും അമ്പിളിയും തമ്മിലുള്ള വിവാഹവും തുടർന്നുള്ള രാത്രിയിലെ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഒരു സ്ത്രീപക്ഷ സിനിമ കൂടിയാണ് ‘മന്ദാകിനി’.
ഭർത്താവ് മരിച്ചപ്പോൾ നേരിട്ട പ്രതിസന്ധികളെ അതിജീവിച്ച് ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന രാജലക്ഷ്മിയുടെ കഥയും ചിത്രത്തിൽ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. സരിത അവതരിപ്പിക്കുന്ന രാജലക്ഷ്മിയുടെ കഥാപാത്രം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
നിരവധി സംവിധായകർ നടന്മാരായി എത്തിയ ഈ ചിത്രം ഉടൻ തന്നെ മനോരമ മാക്സിൽ പ്രദർശനത്തിനെത്തും.