കോഴിക്കോട് കനോലി കനാലിൽ വീണ കുന്ദമംഗലം സ്വദേശി പ്രവീൺ മരണമടഞ്ഞു. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനായിരുന്നു പ്രവീൺ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കനാലിലേക്ക് വീണതായാണ് റിപ്പോർട്ട്. രാത്രി ഏഴരയോടെയാണ് അപകടം സംഭവിച്ചത്.
കണ്ടുനിന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയും സ്കൂബ ടീമും രക്ഷാപ്രവർത്തനം ആരംഭിച്ചു.
രണ്ട് മണിക്കൂറുകൾക്ക് ശേഷം നടത്തിയ തിരച്ചിലിലാണ് പ്രവീണിനെ കണ്ടെത്തിയത്. സ്കൂബ സംഘം മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് പ്രവീണിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ ദുരന്തം കോഴിക്കോട് നഗരത്തിൽ വലിയ ദുഃഖം സൃഷ്ടിച്ചിരിക്കുകയാണ്.