കോഴിക്കോട് സരോവരത്തിന് സമീപം കനോലി കനാലിൽ കാണാതായ യുവാവിനെ കണ്ടെത്തി. കുന്ദമംഗലം സ്വദേശി പ്രവീണിനെയാണ് രണ്ട് മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സ്കൂബ സംഘം നടത്തിയ തിരച്ചിലിനിടെയാണ് പ്രവീണിനെ കണ്ടെത്തിയത്. ഇയാളെ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.
രാത്രി ഏഴരയ്ക്കായിരുന്നു അപകടം നടന്നത്. ചൂണ്ട ഇടുന്നതിനിടെ പ്രവീൺ കനാലിലേക്ക് വീണുപോകുകയായിരുന്നു.
കണ്ടു നിന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയും സ്കൂബ ടീമും നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പ്രവീണിനെ കണ്ടെത്തിയത്.
രണ്ടു മണിക്കൂറുകൾക്ക് ശേഷമാണ് പ്രവീണിനെ കണ്ടെത്തിയത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.