കാളികാവിൽ നരഭോജി കടുവ; പിടികൂടാൻ വനംവകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചു

man-eating tiger

**മലപ്പുറം◾:** കാളികാവിൽ മനുഷ്യനെ കൊന്ന കടുവയെ പിടികൂടാൻ വനം വകുപ്പ് കൂടുകളും കാമറകളും സ്ഥാപിച്ചു. കടുവയെ കണ്ടെത്താനായി ഇന്ന് ഡ്രോണുകൾ പറത്തും. ഇതിനായുള്ള രണ്ടാമത്തെ കുങ്കിയാന ഇന്ന് എത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറിൻ്റെ മൃതദേഹം കല്ലാമൂല ജുമാ മസ്ജിദിൽ ഖബറടക്കി. ഗഫൂറിൻ്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ നിന്നുള്ള ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ ഇന്ന് കൈമാറും.

അടക്കാക്കുണ്ട് പാറശ്ശേരി റബ്ബർ എസ്റ്റേറ്റിൽ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് ഗഫൂറിനെ കടുവ ആക്രമിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കെ പിറകുവശത്തുകൂടി ചാടിവീണ് കടുവ ആക്രമിക്കുകയായിരുന്നു.

അദ്ദേഹത്തെ സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. ചില ശരീരഭാഗങ്ങള് ഭക്ഷിച്ച നിലയിലായിരുന്നു. കൂടെ ടാപ്പിംഗ് നടത്തിയ സമദ് വിവരം പറഞ്ഞാണ് പുറംലോകം ഈ ദുരന്തം അറിയുന്നത്.

വനം വകുപ്പിനെതിരെയുള്ള വലിയ പ്രതിഷേധത്തിന് ഒടുവിലാണ് ഗഫൂറിൻ്റെ മൃതദേഹം എസ്റ്റേറ്റിൽ നിന്ന് പുറത്തിറക്കാൻ നാട്ടുകാർ അനുവദിച്ചത്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം കാളികാവ് പാറശ്ശേരിയിൽ ക്യാമ്പ് ചെയ്യുകയാണ്. 50 ക്യാമറകളും മൂന്ന് കൂടുകളുമാണ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിട്ടുള്ളത്.

  മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Story Highlights : Forest department to catch man-eating tiger in Kalikavu

Story Highlights: കാളികാവിൽ നരഭോജി കടുവയെ പിടികൂടാൻ വനം വകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചു.

Related Posts
മലപ്പുറത്ത് മദ്യപാനികളുടെ ശല്യം ചോദ്യം ചെയ്തതിന് കാർ കത്തിച്ചു; പരാതി നൽകി ഡോക്ടർ
car set on fire

മലപ്പുറത്ത് മദ്യപാനികൾ ഹോൺ അടിച്ച് ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് കാർ കത്തിച്ചതായി പരാതി. Read more

മലപ്പുറത്ത് പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു; ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ രക്ഷയായി
petrol pump fire

മലപ്പുറം കോട്ടക്കലിന് സമീപം പുത്തൂർ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. Read more

  ഒതായി മനാഫ് കൊലക്കേസ്: ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി
ഒതായി മനാഫ് കൊലക്കേസ്: ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി
Othai Manaf murder case

മലപ്പുറം യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫ് കൊലക്കേസിൽ ഒന്നാം പ്രതി മാലങ്ങാടൻ Read more

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
wild elephant attack

മലപ്പുറം അകമ്പാടം അരയാട് എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജാർഖണ്ഡ് Read more

മലപ്പുറത്ത് വ്യാജ പോലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ
fake police kidnapping

മലപ്പുറത്ത് പോലീസ് വേഷത്തിലെത്തി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേരെ വാഴക്കാട് പോലീസ് Read more

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് പൂട്ടി യുവാവിന്റെ പ്രതിഷേധം
panchayat office locked

മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസ് പൂട്ടിയിട്ട് യുവാവിന്റെ പ്രതിഷേധം. കൊടിഞ്ഞി സ്വദേശിയായ ഒരു Read more

  മലപ്പുറത്ത് മദ്യപാനികളുടെ ശല്യം ചോദ്യം ചെയ്തതിന് കാർ കത്തിച്ചു; പരാതി നൽകി ഡോക്ടർ
മലപ്പുറത്ത് മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവ്; ഒരു ലക്ഷത്തിലധികം രൂപ പിഴ
Malappuram rape case

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവും 10,78,500 രൂപ Read more

സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി അമ്മയുടെ ആത്മഹത്യ
Mother commits suicide

മലപ്പുറം എടപ്പാളിൽ സെറിബ്രൽ പാൾസി ബാധിച്ച മകളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് Read more

മലപ്പുറത്ത് വൻ തീപിടുത്തം; ആളുകളെ രക്ഷപ്പെടുത്തി
Malappuram fire accident

മലപ്പുറം കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. പുലർച്ചെ 5:30 ഓടെയായിരുന്നു സംഭവം. Read more

കുതിരാനിൽ കാട്ടാനയെ തുരത്താൻ കുങ്കിയാനകൾ; സോളാർ വേലി സ്ഥാപിക്കും
wild elephants

തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ് Read more