എം.എ.എം.ഒ കോളേജ് ഗ്ലോബല് അലംനി അസോസിയേഷന് സംഘടിപ്പിക്കുന്ന പൂര്വവിദ്യാര്ഥി സംഗമം ‘മിലാപ്-25’ ന്റെ പ്രഖ്യാപനവും സിഗ്നേച്ചര് ഫിലിം റിലീസും നടന്നു. കോളേജ് സ്ഥാപക പ്രിന്സിപ്പല് പ്രൊഫ ഒമാനൂര് മുഹമ്മദ് ആണ് ചടങ്ങ് നിര്വഹിച്ചത്. 2025 ജൂലൈ 20 നാണ് അലംനി മീറ്റ് നടക്കുക. 1982ല് ആരംഭിച്ച കോളേജിലെ ‘മിലാപ് ‘ പൂര്വ വിദ്യാര്ഥി സംഗമത്തിന്റെ രണ്ടാം പതിപ്പാണിത്.
പ്രഖ്യാപന ചടങ്ങില് അലംനി അസോസിയേഷന് പ്രസിഡന്റ് അഡ്വ. മുജീബുറഹ്മാന് അധ്യക്ഷത വഹിച്ചു. പ്രിന്സിപ്പല് ഇന്ചാര്ജ് ഡോ. എം.എ. അജ്മല് മുഈന് മുഖ്യ പ്രഭാഷണം നടത്തി. അലംനി അസോസിയേഷന് സെക്രട്ടറി ടി. എം നൗഫല്, ടീച്ചേര്സ് കോര്ഡിനേറ്റര് വി ഇര്ഷാദ് എന്നിവരും സംസാരിച്ചു.
പ്രഖ്യാപന ചടങ്ങിനൊടാനുബന്ധിച്ച് കരിയര് ഓറിയന്റേഷന് ക്ലാസ്സും നടന്നു. എം.എ.എം.ഒ. കോളേജ് പൂര്വ വിദ്യാര്ഥിയും, കൊണ്ടോട്ടി ഇ.എം.ഇ.എ. ആര്ട്സ് ആന്ഡ് സയന്സ് കോളേജ് ജേണലിസം വിഭാഗം മേധാവിയുമായ പ്രൊഫ. വി അബ്ദുല് മുനീര് ആണ് ക്ലാസ് നയിച്ചത്. കോളേജിലെ എം.എ. ജേണലിസം, ബി.എ. അഡ്വര്ടൈസിങ് ആന്ഡ് സെയില്സ് മാനേജ്മെന്റ് വിദ്യാര്ത്ഥികള്ക്ക് ‘ജേണലിസം ഇന് ദി ഏജ് ഓഫ് സ്റ്റോറി ടെല്ലിങ്’ എന്ന വിഷയത്തിലായിരുന്നു ക്ലാസ്.
Story Highlights: M.A.M.O. College Global Alumni Association announces ‘Milap-25’ alumni meet scheduled for July 20, 2025.