മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റത്തിന് മമ്മൂട്ടിയുടെ ആശംസകൾ; ‘ബറോസ്’ നാളെ തിയറ്ററുകളിൽ

Anjana

Mohanlal directorial debut Barroz

മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റമായ ‘ബറോസ്’ സിനിമയ്ക്ക് വിജയാശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയാണ് മമ്മൂട്ടി തന്റെ ആശംസകൾ അറിയിച്ചത്. “ഇത്രകാലം അഭിനയസിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ്’. ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു. പ്രാർത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി” എന്നാണ് അദ്ദേഹം കുറിച്ചത്.

ചെന്നൈയിൽ നടന്ന ‘ബറോസി’ന്റെ പ്രിവ്യൂ ചടങ്ങിൽ പ്രമുഖ സിനിമാ താരങ്ങളും സംവിധായകരും പങ്കെടുത്തു. നടി രോഹിണി, വിജയ് സേതുപതി, മണി രത്നം എന്നിവർക്കൊപ്പം മോഹൻലാലിന്റെ മക്കളായ പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്ബാവൂർ നിർമ്മിക്കുന്ന ഈ ചിത്രം നാളെ മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം സംവിധാനം ചെയ്ത ജിജോയുടെ കഥയെ അടിസ്ഥാനമാക്കിയാണ് മോഹൻലാൽ ‘ബറോസ്’ ഒരുക്കിയിരിക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയൻ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 47 വർഷത്തെ സിനിമാ ജീവിതത്തിലെ ആദ്യ സംവിധാന സംരംഭം കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാകണമെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Story Highlights: Mammootty praises Mohanlal’s directorial debut ‘Barroz’

Leave a Comment