മെഗാസ്റ്റാര് മമ്മൂട്ടി വില്ലന് വേഷത്തിലെത്തുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്ത്ത പുറത്തുവന്നിരിക്കുകയാണ്. വിനായകന് പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ്. ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്മിക്കുന്നത്. ഒക്ടോബറിൽ നാഗർകോവിലിലാണ് ചിത്രീകരണം നടക്കുക.
സംഗീതം സുഷിൻ ശ്യാമും ഛായാഗ്രഹണം റോബി വർഗീസ് രാജുമാണ് നിര്വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും വിനായകനും വീണ്ടും ഒന്നിക്കുന്നത്. ഇടിപ്പടം ടര്ബോയ്ക്ക് ശേഷം തിയേറ്ററുകളെ വീണ്ടും പൂരപ്പറമ്പാക്കാന് മമ്മൂട്ടി ഒരുങ്ങുകയാണ്. നിലവില്, ബസൂക്കയാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.
ഒക്ടോബറിലെത്തിയേക്കുമെന്നാണ് സൂചന. ‘നമ്മള് ചെയ്യാത്ത റോളൊന്നുമില്ല ഭായ്’ എന്ന മാസ് ഡയലോഗോടെ എത്തിയ ബസൂക്കയുടെ ട്രെയിലര് വന് പ്രതീക്ഷയാണ് ആരാധകര്ക്ക് നല്കുന്നത്. അതേസമയം, മമ്മൂക്ക കഴിഞ്ഞ ദിവസം സോഷ്യല്മീഡിയയില് പങ്കുവെച്ച സ്റ്റൈലിഷ് ഫോട്ടോ വന്തോതില് വൈറലായിരുന്നു. തൊപ്പിയും കൂളിങ് ഗ്ലാസുമൊക്കെയുള്ള ‘സ്റ്റൈലന്’ ലുക്കിലുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്.
നടുവിരല് കൊണ്ട് കൂളിങ് ഗ്ലാസില് തൊട്ടുകൊണ്ടുള്ള പോസാണ് ഫോട്ടോയിലേത്. ആരാധകര് ഏറ്റെടുത്ത ഫോട്ടോ സോഷ്യല്മീഡിയയില് വന് തോതില് പ്രചരിക്കപ്പെട്ടു.
ALSO READ |
നടി വിൻസി അലോഷ്യസ് ഷൈൻ ടോം ചാക്കോയ്ക്കെതിരെ ലഹരിമരുന്ന് ഉപയോഗത്തിന് പരാതി നൽകിയതിനെ Read more
തമിഴ് നടി ശിവാംഗി കൃഷ്ണകുമാർ തന്റെ പ്രിയപ്പെട്ട മലയാള സിനിമ വെളിപ്പെടുത്തി. ഓം Read more
മാർച്ച് 27ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത എമ്പുരാൻ 250 കോടിയിലധികം കളക്ഷൻ നേടി Read more
ഷൈൻ ടോം ചാക്കോയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ തുറന്നുപറഞ്ഞു. Read more
ഷൈൻ ടോം ചാക്കോയ്ക്കെതിരെ പരാതി നൽകിയതിൽ പ്രതികരിച്ച് നടി വിൻസി അലോഷ്യസ്. സംഘടനകളുടെ Read more
‘ആലപ്പുഴ ജിംഖാന’യും ‘മരണമാസ്സും’ എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. Read more
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയിലെ ഗണപതിയുടെ പ്രകടനം ശ്രദ്ധേയമാണ്. പെയിന്റർ Read more
ലഹരിമരുന്ന് ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്ന് നടി വിൻസി അലോഷ്യസ് വ്യക്തമാക്കി. ഒരു സിനിമാ സെറ്റിൽ Read more
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന വിൻസി അലോഷ്യസിന്റെ പ്രസ്താവന വിവാദമായിരുന്നു. തന്റെ Read more
48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്ഡുകള് പ്രഖ്യാപിച്ചു. ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രമായി Read more