മെഗാസ്റ്റാര് മമ്മൂട്ടി വില്ലന് വേഷത്തിലെത്തുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്ത്ത പുറത്തുവന്നിരിക്കുകയാണ്. വിനായകന് പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ്. ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്മിക്കുന്നത്. ഒക്ടോബറിൽ നാഗർകോവിലിലാണ് ചിത്രീകരണം നടക്കുക.
സംഗീതം സുഷിൻ ശ്യാമും ഛായാഗ്രഹണം റോബി വർഗീസ് രാജുമാണ് നിര്വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും വിനായകനും വീണ്ടും ഒന്നിക്കുന്നത്. ഇടിപ്പടം ടര്ബോയ്ക്ക് ശേഷം തിയേറ്ററുകളെ വീണ്ടും പൂരപ്പറമ്പാക്കാന് മമ്മൂട്ടി ഒരുങ്ങുകയാണ്. നിലവില്, ബസൂക്കയാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.
ഒക്ടോബറിലെത്തിയേക്കുമെന്നാണ് സൂചന. ‘നമ്മള് ചെയ്യാത്ത റോളൊന്നുമില്ല ഭായ്’ എന്ന മാസ് ഡയലോഗോടെ എത്തിയ ബസൂക്കയുടെ ട്രെയിലര് വന് പ്രതീക്ഷയാണ് ആരാധകര്ക്ക് നല്കുന്നത്. അതേസമയം, മമ്മൂക്ക കഴിഞ്ഞ ദിവസം സോഷ്യല്മീഡിയയില് പങ്കുവെച്ച സ്റ്റൈലിഷ് ഫോട്ടോ വന്തോതില് വൈറലായിരുന്നു. തൊപ്പിയും കൂളിങ് ഗ്ലാസുമൊക്കെയുള്ള ‘സ്റ്റൈലന്’ ലുക്കിലുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്.
നടുവിരല് കൊണ്ട് കൂളിങ് ഗ്ലാസില് തൊട്ടുകൊണ്ടുള്ള പോസാണ് ഫോട്ടോയിലേത്. ആരാധകര് ഏറ്റെടുത്ത ഫോട്ടോ സോഷ്യല്മീഡിയയില് വന് തോതില് പ്രചരിക്കപ്പെട്ടു.
ALSO READ |
ആരോഗ്യപരമായ കാരണങ്ങളാൽ സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന മമ്മൂട്ടി എട്ട് മാസത്തെ ഇടവേളക്ക് Read more
2021-ൽ തകർച്ച നേരിട്ട മലയാള സിനിമ 2025-ൽ നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുന്നു. 'ന്നാ Read more
മലയാളത്തിന്റെ അതുല്യ നടൻ മധുവിന്റെ 92-ാം ജന്മദിനത്തിൽ മോഹൻലാൽ തൻ്റെ ഓർമ്മകൾ പങ്കുവെക്കുന്നു. Read more
മലയാള സിനിമയിലെ അതുല്യ നടൻ മധുവിന് 92-ാം ജന്മദിനം. അധ്യാപകവൃത്തി ഉപേക്ഷിച്ച് നാഷണൽ Read more
മലയാള സിനിമയിലെ അതുല്യ നടൻ മധുവിന് 92-ാം ജന്മദിനം. അദ്ദേഹത്തിന് മുഖ്യമന്ത്രി പിണറായി Read more
2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് ലഭിച്ചു. 48 വർഷത്തെ സിനിമാ ജീവിതത്തിൽ Read more
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. തന്റെ കരിയറിൽ Read more
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച ശേഷം മോഹൻലാൽ കൊച്ചിയിലെത്തി. പുരസ്കാരം മലയാള സിനിമയ്ക്ക് Read more
മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ നടൻ മമ്മൂട്ടി അഭിനന്ദിച്ചു. മോഹൻലാൽ സിനിമാ Read more
‘ലോക ചാപ്റ്റർ 1 : ചന്ദ്ര’ എന്ന സിനിമ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ Read more