Headlines

Cinema

മമ്മൂട്ടിയുടെ ‘വല്യേട്ടന്‍’ 25 വര്‍ഷം പൂര്‍ത്തിയാക്കി; 4കെ ഡോള്‍ബി അറ്റ്‌മോസില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു

മമ്മൂട്ടിയുടെ ‘വല്യേട്ടന്‍’ 25 വര്‍ഷം പൂര്‍ത്തിയാക്കി; 4കെ ഡോള്‍ബി അറ്റ്‌മോസില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു

മമ്മൂട്ടി നായകനായ ‘വല്യേട്ടന്‍’ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ട് ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്ന വര്‍ഷമാണിത്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയും അനില്‍ അമ്പലക്കരയും നിര്‍മ്മിച്ച ഈ ചിത്രം രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്തതാണ്. വന്‍ വിജയം നേടിയ ഈ സിനിമ ഇപ്പോള്‍ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ 4കെ ഡോള്‍ബി അറ്റ്‌മോസ് സിസ്റ്റത്തില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചിത്രത്തിലെ ഏറ്റവും പോപ്പുലറായ ഗാനം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നു. ‘മാനത്തെ മണിത്തുമ്പമുട്ടില്‍ മേട സൂര്യനോ… നിറനാഴിപ്പൊന്നിന്‍ മാണിക്യ തിരിത്തുമ്പു നീട്ടി പൊന്‍വെയില്‍’ എന്ന ഗാനം ഗിരീഷ് പുത്തഞ്ചേരി രചിച്ച്, മോഹന്‍ സിതാര ഈണമിട്ട്, എം.ജി. ശ്രീകുമാറും സംഘവും പാടിയതാണ്. ഈ ഗാനത്തില്‍ മമ്മൂട്ടി, സിദ്ദിഖ്, മനോജ്.കെ. ജയന്‍, വിജയകുമാര്‍, സുധീഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറയ്ക്കല്‍ മാധവനുണ്ണിയും സഹോദരന്മാരും ചേര്‍ന്നുള്ള ഒരാഘോഷമാണ് ഈ ഗാനത്തിന്റെ സന്ദര്‍ഭം.

ശോഭന, പൂര്‍ണ്ണിമാ ഇന്ദ്രജിത്ത്, എന്‍.എഫ്.വര്‍ഗീസ്, കലാഭവന്‍ മണി തുടങ്ങിയ പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിനുണ്ട്. മാറ്റിനിനൗ എന്ന കമ്പനിയാണ് ഈ ചിത്രം 4കെ ഡോള്‍ബി അറ്റ്‌മോസില്‍ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ജനങ്ങള്‍ എന്നും ചുണ്ടില്‍ മൂളുന്ന ഈ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരണവും ഏറെ കൗതുകം നിറഞ്ഞതായിരുന്നു.

Story Highlights: Mammootty’s ‘Valyettan’ celebrates 25 years, re-releasing in 4K Dolby Atmos with popular song ‘Manathe Manithumbamuttil’ released.

More Headlines

മലയാള സിനിമയിൽ പുതിയ സംഘടന രൂപീകരിച്ചിട്ടില്ല: ആഷിഖ് അബു വിശദീകരിക്കുന്നു
സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് ആൻഡ് വാർ' 2026 മാർച്ച് 20-ന് തിയേറ്ററുകളിൽ
എ ആർ എം വ്യാജ പതിപ്പ്: സിനിമയെ തകർക്കാനുള്ള നീക്കമെന്ന് ജിതിൻ ലാൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
അജയന്റെ രണ്ടാം മോഷണം: സിനിമയിൽ അഭിനയിക്കാതെ തന്നെ മമിത ബൈജു നായികയായി; ടൊവിനോ തോമസ് നന്ദി പറഞ്ഞു
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
പ്രശസ്ത നാടക നടന്‍ കലാനിലയം പീറ്റര്‍ അന്തരിച്ചു; 60 വര്‍ഷത്തെ നാടക ജീവിതം അവസാനിച്ചു
അമ്മയുടെ അടിയന്തര യോഗം നാളെയില്ല; വാർത്തകൾ തള്ളി നേതൃത്വം
ചലച്ചിത്ര കൂട്ടായ്മയിൽ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി; വിശദീകരണവുമായി സംവിധായകൻ
പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനിൽ അംഗമല്ലെന്ന് ലിജോ ജോസ് പെല്ലിശേരി

Related posts

Leave a Reply

Required fields are marked *