35 വർഷങ്ങൾക്ക് ശേഷം 4K-യിൽ തിരിച്ചെത്തുന്നു മമ്മൂട്ടിയുടെ ‘ഒരു വടക്കൻ വീരഗാഥ’

Anjana

Oru Vadakkan Veeragatha 4K re-release

മമ്മൂട്ടി അഭിനയിച്ച ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രം 35 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങുകയാണ്. 1989-ൽ തിയറ്ററുകൾ പ്രകമ്പനം കൊള്ളിച്ച ഈ ചിത്രം ഇനി 4k ദൃശ്യമികവിൽ ആസ്വദിക്കാൻ സാധിക്കും. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ തിരക്കഥ എഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് ഹരിഹരനാണ്. കെ. രാമചന്ദ്രബാബു കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് അനശ്വര സംഗീതജ്ഞൻ ബോംബെ രവിയാണ്.

മമ്മൂട്ടി തന്നെയാണ് ചിത്രം റീ റിലീസ് ചെയ്യുന്ന വിവരവും ടീസറും അദ്ദേഹത്തിന്റെ ഫേസ്ബുക് പേജ് വഴി പങ്കുവച്ചത്. നമ്മൾ വടക്കൻ പാട്ടുകളിലൂടെ പാടിയറിഞ്ഞ ചതിയൻ ചന്തുവിന് വേറിട്ടൊരു മുഖം നൽകുകയായിരുന്നു എം.ടി. ഈ ചിത്രത്തിലൂടെ. 4k മികവിൽ യൂടൂബിൽ റിലീസ് ചെയ്ത ടീസർ 2 മണിക്കൂറിനുള്ളിൽ പതിനായിരക്കണക്കിന് പേരാണ് കണ്ടത്. തനിക്കും മലയാള സിനിമക്കും ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ച സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്ന് ആശംസ വീഡിയോയിൽ മമ്മൂട്ടി പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ ചിത്രം മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തു. കൂടാതെ, മികച്ച തിരക്കഥയ്ക്കും, മികച്ച പ്രൊഡക്ഷൻ, കോസ്റ്റ്യൂം ഡിസൈനിനുമുള്ള ദേശീയ പുരസ്കാരവും ചിത്രം കരസ്ഥമാക്കി. തൊണ്ണൂറുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ സിനിമ വടക്കൻ വീട്ടിൽ ചന്തുവിന്റെ കഥ പറയുന്നു. ഇപ്പോൾ പുതിയ തലമുറയ്ക്ക് ഈ ക്ലാസിക് ചിത്രം മികച്ച ദൃശ്യാനുഭവത്തോടെ കാണാൻ സാധിക്കും.

Story Highlights: Mammootty’s classic film ‘Oru Vadakkan Veeragatha’ set for 4K re-release after 35 years

Leave a Comment