സുകുമാരിയുടെ സ്മരണയ്ക്കായി കന്യാകുമാരിയിൽ മൾട്ടി മീഡിയ സ്കൂൾ; ശിലാസ്ഥാപനം നിർവഹിച്ച് മമ്മൂട്ടി

നിവ ലേഖകൻ

Sukumari Memorial Film School

കന്യാകുമാരിയിലെ നൂറുൽ ഇസ്ലാം സെന്റർഫോർ ഹയർ എഡ്യുക്കേഷനിൽ (നിഷ്) മലയാള സിനിമയുടെ പ്രിയങ്കരിയായ നടി സുകുമാരിയുടെ സ്മരണയ്ക്കായി ആദ്യത്തെ മൾട്ടി മീഡിയ ആന്റ് ഫിലിം ടെക്നോളജി സ്കൂൾ തുറക്കുന്നു. സുകുമാരിയുമായുള്ള ഹൃദയബന്ധത്തിന്റെ ഓർമകൾ പങ്കുവച്ചുകൊണ്ട് നടൻ മമ്മൂട്ടി ശിലാസ്ഥാപനം നിർവഹിച്ചു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ മൾട്ടിമീഡിയ ലാബുകൾ, ഡബ്ബിംഗ് തീയേറ്ററുകൾ, മൾട്ടി പ്ലക്സ് തിയേറ്റർ തുടങ്ങിയവ ഉൾപ്പെട്ട ഈ വിദ്യാഭ്യാസസ്ഥാപനം സുകുമാരിയുടെ പേരിൽ അറിയപ്പെടും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതോടൊപ്പം പത്മശ്രീ സുകുമാരി മ്യൂസിയവും സജ്ജമാകും. സുകുമാരിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇനി ഈ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. തെക്കൻ തിരുവിതാംകൂർ മലയാള സിനിമയ്ക്ക് സമ്മാനിച്ച ലളിത, പത്മിനി, രാഗിണിമാരുടെ പരമ്പരയിൽപെട്ട സുകുമാരിയുടെ വേരുകൾ കന്യാകുമാരിക്കടുത്തുള്ള നാഗർകോവിലിലാണ്.

നിഷിന്റെ മാതൃസ്ഥാപനമായ നിംസ് ആശുപത്രിയെ സ്വന്തം വീടുപോലെ കണ്ട സുകുമാരിയുമായി നിഷിന് അറ്റുപോകാത്ത ആത്മബന്ധമാണുള്ളത്. സ്കൂളിന്റെയും മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം നിർവഹിച്ച മമ്മൂട്ടിയും ഈ ബന്ധത്തിന്റെ തുടക്കത്തിൽ നിർണായക പങ്കുവഹിച്ചു. മമ്മൂട്ടിയും നിംസ് ഹാർട്ട് ഫൗണ്ടേഷനും ചേർന്നുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയായ ഹാർട്ടു-ടു-ഹാർട്ട് പദ്ധതിയിലൂടെയാണ് സുകുമാരിയും നിംസും തമ്മിലുള്ള ബന്ധം ആരംഭിച്ചത്.

ഗുരുതരമായ ഹൃദ്രോഗം ബാധിച്ച സുകുമാരിക്ക് നിംസിൽ വച്ച് വിജയകരമായി ആൻജിയോപ്ലാസ്റ്റി നടത്തി. പിന്നീട് ഹൃദയത്തിന്റെ പ്രവർത്തനം മോശമായപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്തി. അതിന്ശേഷം കുറച്ചു നാൾ സുകുമാരി നിംസിൽ തന്നെയായിരുന്നു.

തനിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും നിംസിന്റെ മേൽനോട്ടത്തിൽ സൂക്ഷിക്കണമെന്ന ആഗ്രഹം അവർ പങ്കുവച്ചത് ആ നാളുകളിലാണ്. ‘എന്റെ കുടുംബത്തിലെ മൂത്തമകൻ’ എന്ന് സുകുമാരി വിശേഷിപ്പിച്ച മമ്മൂട്ടിയുടെ കൈകളിലൂടെ അവരുടെ ഓർമകൾ തുടിക്കുന്ന വിദ്യാലയത്തിനും മ്യൂസിയത്തിനും ആദ്യശിലയിടുമ്പോൾ അതിലെവിടെയോ ഇന്നും മിടിക്കുന്ന ഒരു മാതൃഹൃദയവുമുണ്ട്.

Story Highlights: Mammootty lays foundation stone for Sukumari Memorial Film School and Museum in Kanyakumari

Related Posts
മമ്മൂക്ക എനിക്ക് വേണ്ടി ശബ്ദം കൊടുത്തു; സുധീഷ് പറയുന്നു
Sudheesh Mammootty experience

നടൻ സുധീഷ് തൻ്റെ കരിയറിലെ ഒരനുഭവം പങ്കുവെക്കുകയാണ്. 'വല്യേട്ടൻ' എന്ന സിനിമയിൽ ഒരു Read more

സിബി മലയിലിന്റെ 40 വർഷങ്ങൾ; മമ്മൂട്ടിയുടെ ആശംസകൾ
Sibi Malayil career

സിബി മലയിൽ മലയാള സിനിമയിൽ 40 വർഷം പൂർത്തിയാക്കിയ വേളയിൽ സിബി@40 പരിപാടിയിൽ Read more

മമ്മൂട്ടിയുടെ ഉപദേശം; പുതിയ സിനിമയെക്കുറിച്ച് റാം
Mammootty new movie

പ്രശസ്ത തമിഴ് സിനിമാ സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ റാം, മമ്മൂട്ടിയുമൊത്തുള്ള പുതിയ Read more

പുത്തൻ ലുക്കിൽ മമ്മൂട്ടി; ചിത്രം വൈറലാകുന്നു
Mammootty new look

സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുത്തൻ ലുക്ക്. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് Read more

മമ്മൂട്ടി ഇനി പാഠപുസ്തകത്തിൽ; മഹാരാജാസ് കോളേജ് സിലബസിൽ ഇടം നേടി
Mammootty in Syllabus

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മഹാരാജാസ് കോളേജിന്റെ സിലബസിൽ ഇടം പിടിച്ചു. രണ്ടാം Read more

ലഹരിക്കെതിരെ കൈകോർത്ത് മമ്മൂട്ടി; ടോക് ടു മമ്മൂട്ടി പദ്ധതിക്ക് തുടക്കം
anti-drug campaign

കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സർക്കാരുമായി സഹകരിച്ച് 'ടോക് ടു മമ്മൂട്ടി' എന്ന Read more

സിബി മലയിലിന് ആശംസകളുമായി മമ്മൂട്ടി; ‘ആ രണ്ട് സിനിമകൾ തന്നെ ധാരാളം’
Sibi Malayil

സിനിമയിൽ 40 വർഷം പൂർത്തിയാക്കുന്ന സിബി മലയിലിന് ആശംസകളുമായി മമ്മൂട്ടി. സിബിയുടെ ആദ്യ Read more

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന സിനിമയുടെ പേര് പുറത്ത് വിട്ട് ശ്രീലങ്കൻ ടൂറിസം
Mammootty Mohanlal movie

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു. സിനിമയുടെ Read more

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മമ്മൂട്ടിയുടെ വിദ്യാമൃതം-5 പദ്ധതിക്ക് തുടക്കമായി
free education scheme

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ Read more

മമ്മൂട്ടി ഇപ്പോളും ഐക്കോണിക് ഫിഗറാണ്, ഒട്ടും മാറിയിട്ടില്ല: സിമ്രാൻ
Simran about Mammootty

സിമ്രാൻ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുന്നു. മമ്മൂട്ടി സാറിനൊപ്പം "ഇന്ദ്രപ്രസ്ഥം" എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് സിമ്രാൻ Read more

Leave a Comment