Headlines

Kerala News, Trending Now

അട്ടപ്പാടി ആദിവാസി കുട്ടികൾക്ക് മമ്മൂട്ടിയുടെ പഠനസഹായം

അട്ടപ്പാടി ആദിവാസി കുട്ടികൾക്ക് മമ്മൂട്ടിയുടെ പഠനസഹായം

അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികൾക്ക് പതിവ് തെറ്റാതെ നടൻ മമ്മൂട്ടിയുടെ പഠനസഹായം എത്തുന്നു. താരം ചെയർമാനായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ 10 വർഷമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. കുലുക്കൂർ ഗവ ട്രൈബൽ എൽ പി സ്‌കൂൾ, കാവുണ്ടിക്കൽ ജി ടി എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് ഇത്തവണ സഹായമെത്തിയത്. കഴിഞ്ഞ 10 വർഷമായി അട്ടപ്പാടിയിലെ 600 ഓളം കുട്ടികൾക്ക് സംഘടന പഠന സഹായം എത്തിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെയർ ആൻഡ് ഷെയർ നടത്തിവരുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സുപ്രധാനമായ ഒന്നാണ് വിദ്യാമൃതം പദ്ധതി. നിർധനരായ കുട്ടികൾക്ക് പഠനസഹായം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 600ലധികം കുട്ടികളുടെ ഹൃദയ ശാസ്ത്രക്രിയയടക്കം സംഘടന നടത്തിയിട്ടുണ്ട്.

കുട്ടികളെ ബാധിച്ചിരിക്കുന്ന ഏതുതരം മാനസിക പ്രശ്നങ്ങളെയും ചികിത്സിക്കാനും അവയെ പരിഹരിക്കാനും അന്താരാഷ്ട്രതലത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സംരംഭമാണ് ബ്ലോസം വാലി ചൈൽഡ് ഡെവലപ്മെന്റ് സെന്റർ. ഏകദേശം 210 ഓളം കുട്ടികൾക്ക് വേണ്ട അടിസ്ഥാന സഹായങ്ങൾ ബ്ലോസം വാലി ഡോക്ടറുടെയും, തെറാപ്പിസ്റ്റുകളുടെയും മറ്റ് ജീവനക്കാരുടെയും സേവനത്താൽ നൽകിവരുന്നു.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്

Related posts