മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നു; ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വൈറൽ

നിവ ലേഖകൻ

Mammootty Mohanlal collaboration

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് സ്ക്രീനിൽ എത്തുന്നുവെന്ന അഭ്യൂഹങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരു പോസ്റ്റ് ആന്റണി പെരുമ്പാവൂർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ‘മമ്മൂട്ടി കമ്പനിയ്ക്ക് കൈ കൊടുത്ത് ആശിർവാദ് സിനിമാസ്’ എന്ന ക്യാപ്ഷനോടെയുള്ള ഈ പോസ്റ്റിൽ മമ്മൂട്ടിയും മോഹൻലാലും ആന്റണി പെരുമ്പാവൂരും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയും കാണാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിമിഷനേരം കൊണ്ട് ഈ ചിത്രങ്ങൾ വൈറലായി. ഇരു താരങ്ങളുടെയും ആരാധകർ ഏറെ ആവേശത്തിലാണ്.

ഇരുവരും ഒരുമിച്ച് ഒരു ചിത്രം ഉടൻ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഏത് സംവിധായകന്റെ ചിത്രമാണെന്നും മലയാളത്തിലെ ഏറ്റവും വലിയ കൊളാബ്രേഷൻ ആണോ എന്നുമുള്ള സംശയങ്ങൾ കൊണ്ട് സമ്പന്നമാണ് കമന്റ്റ് ബോക്സ്.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ അഭിനയിക്കുമെന്നും മോഹൻലാലിന്റെ ആശിർവാദ് സിനിമാസിന്റെ ചിത്രത്തിൽ മമ്മൂട്ടിയും അഭിനയിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 2008-ൽ പുറത്തിറങ്ങിയ ട്വന്റി-ട്വന്റിയാണ് ഇരുവരുടെയും അവസാന ഒരുമിച്ചുള്ള ചിത്രം.

  വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യൽ; ഇടനില നിന്നിട്ടില്ലെന്ന് അമിത് ചക്കാലക്കൽ

ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ അതൊരു വലിയ ആവേശമായിരിക്കും എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല. മലയാള സിനിമയിലെ രണ്ട് വമ്പന്മാരുടെ ഈ സഹകരണം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Story Highlights: Mammootty and Mohanlal collaboration hinted by Anthony Perumbavoor’s viral Facebook post

Related Posts
ദാദാ ഫാൽക്കെ പുരസ്കാരം മലയാളത്തിന് സമർപ്പിച്ച് മോഹൻലാൽ
Mohanlal speech

ദാദാ ഫാൽക്കെ പുരസ്കാരം എല്ലാ അർത്ഥത്തിലും മലയാളത്തിന് സമർപ്പിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഡൽഹിയിൽ Read more

മോഹൻലാലിന്റെ അഭിനയത്തോടുള്ള ആത്മാർത്ഥത പുതുതലമുറയ്ക്ക് മാതൃക: മുഖ്യമന്ത്രി
Mohanlal Dadasaheb Phalke Award

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. മോഹൻലാലിന്റെ Read more

  മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു
മോഹൻലാൽ ആദരിക്കൽ ചടങ്ങ്: സെൻട്രൽ സ്റ്റേഡിയം നിറഞ്ഞാൽ ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ
Mohanlal felicitation event

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. തിരുവനന്തപുരം Read more

മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം ഇന്ന്
Mohanlal honour event

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് സംസ്ഥാന സർക്കാർ ഇന്ന് ആദരവ് നൽകുന്നു. Read more

മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു; പ്രവേശനം സൗജന്യം
Mohanlal honored by Kerala

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. ഒക്ടോബർ 4-ന് Read more

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു; ‘പാട്രിയറ്റ്’ ടീസർ പുറത്തിറങ്ങി
Patriot movie teaser

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പാട്രിയറ്റ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. Read more

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ അന്തരിച്ചു
Vikraman Nair death

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ (മണി) അന്തരിച്ചു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. Read more

ഏഴ് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി ഹൈദരാബാദിൽ ‘പേട്രിയറ്റ്’ ലൊക്കേഷനിൽ എത്തി
Mammootty Patriot Movie

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ സംവിധാനം Read more

മമ്മൂക്കയെ സ്വീകരിച്ച് അനുരാഗ് കശ്യപ്; വീഡിയോ വൈറൽ
Mammootty Anurag Kashyap

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ അനുരാഗ് Read more

Leave a Comment