കൊൽക്കത്തയിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗാളിൽ പ്രതിഷേധങ്ങൾ വ്യാപകമാകുന്നതിനിടെ, മുഖ്യമന്ത്രി മമതാ ബാനർജി അപ്രതീക്ഷിത പ്രഖ്യാപനം നടത്തി. ആർ. ജി.
കർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ചർച്ചയ്ക്ക് എത്താതിരുന്നതോടെ, താൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് മമത വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഭവിച്ചതിനെല്ലാം ജനങ്ങളോട് മാപ്പ് ചോദിക്കുകയും ഡോക്ടർമാർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. പ്രശ്ന പരിഹാരത്തിനായി മൂന്ന് ദിവസമായി താൻ കഠിനമായി പരിശ്രമിച്ചെങ്കിലും ഡോക്ടർമാർ ചർച്ചയ്ക്ക് തയാറാകാത്തതിൽ മമത നിരാശ പ്രകടിപ്പിച്ചു.
ജനങ്ങൾക്കുവേണ്ടിയാണ് താൻ രാജിവയ്ക്കാൻ തയാറാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലൈവായി സംപ്രേഷണം ചെയ്യണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ നിരസിച്ചതോടെ ഇന്നത്തെ കൂടിക്കാഴ്ചയും നടന്നില്ല. ആർ.
ജി. കർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടി സമയത്ത് യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് ഡോക്ടർമാർ പ്രതിഷേധം തുടരുന്നത്. മീറ്റിംഗ് റെക്കോർഡ് ചെയ്യാമെന്ന സർക്കാർ നിലപാട് ഡോക്ടർമാർ നിരസിച്ചു, ലൈവായി തന്നെ സംപ്രേഷണം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
ഇതോടെ അനുനയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു, പ്രതിഷേധം തുടരുകയാണ്.
Story Highlights: West Bengal Chief Minister Mamata Banerjee offers to resign amid ongoing doctors’ strike over assault on junior doctor