കുംഭമേളയെ ‘മൃത്യു കുംഭം’ എന്ന് വിശേഷിപ്പിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. മഹാകുംഭമേളയ്ക്കിടെ പ്രയാഗ് രാജിലും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലും തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിക്കാൻ ഇടയായ സംഭവത്തെ പരാമർശിച്ചാണ് മമത കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ചത്. ഈ പരാമർശത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം.
മമത ബാനർജി ഹിന്ദു വിരുദ്ധയാണെന്ന് ബംഗാൾ ബിജെപി വൈസ് പ്രസിഡന്റ് ജഗന്നാഥ് സർക്കാർ ആരോപിച്ചു. പശ്ചിമ ബംഗാളിനെ ബംഗ്ലാദേശാക്കി മാറ്റാനും പ്രധാനമന്ത്രിയാകാനുമാണ് മമതയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാകുംഭമേളയിൽ മരണപ്പെട്ടവരുടെ യഥാർത്ഥ കണക്കുകൾ പുറത്തുവിടുന്നില്ലെന്നും മമത ആരോപിച്ചു.
മരണസംഖ്യ കുറച്ചുകാണിക്കാൻ ബിജെപി നൂറുകണക്കിന് മൃതദേഹങ്ങൾ ഒളിപ്പിച്ചിരിക്കുകയാണെന്നും ബംഗാൾ നിയമസഭയിൽ മമത പറഞ്ഞു. യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാലാണ് മഹാകുംഭം ‘മൃത്യുകുംഭ’മായി മാറിയതെന്നും അവർ കൂട്ടിച്ചേർത്തു. പ്രയാഗ് രാജിലെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ കണക്കുകൾ സർക്കാർ മറച്ചുവെക്കുകയാണെന്നും മമത ആരോപിച്ചു.
Story Highlights: West Bengal CM Mamata Banerjee’s statement calling the Kumbh Mela a “death kumbh” sparked controversy and criticism from the BJP.