**കാഠ്മണ്ഡു◾:** ആഭ്യന്തര സംഘർഷം രൂക്ഷമായതിനെ തുടർന്ന് നേപ്പാളിൽ നാൽപ്പതോളം മലയാളികൾ കുടുങ്ങി. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് കാഠ്മണ്ഡു ഗോശാലയ്ക്ക് സമീപം കുടുങ്ങിയത്. കൊടുവള്ളി, മുക്കം മേഖലകളിൽ നിന്നുള്ളവരാണ് ഈ സംഘത്തിലുള്ളത്. എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സഹായം തേടുകയാണ് ഇവർ.
ഇന്നലെ പുലർച്ചെയാണ് ഈ സംഘം വിമാനമാർഗം ഇന്ത്യയിൽ നിന്ന് നേപ്പാളിൽ എത്തിയത്. സംഘത്തിൽ കൂടുതലും പ്രായമായവരാണ്. സംഘർഷത്തെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും സ്ഥിതിഗതികൾ ഇത്രയും രൂക്ഷമാണെന്ന് കരുതിയില്ലെന്ന് സംഘത്തിലുള്ളവർ പറയുന്നു.
ഇവർക്ക് ടൂർ ഓപ്പറേറ്റർമാർ നൽകിയിരുന്ന മുറിയിലേക്ക് പോകാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. തുടർന്ന് ഇവർ തെരുവിൽ കുടുങ്ങുകയായിരുന്നു. കോഴിക്കോട് നിന്നുള്ള ഒരു ട്രാവൽ ഏജൻസി വഴിയാണ് ഇവർ കാഠ്മണ്ഡുവിലേക്ക് പോയത്.
നിലവിൽ സ്ഥിതിഗതികൾ സമാധാനപരമാണെന്ന് സംഘം അറിയിക്കുന്നു. താൽക്കാലിക താമസ സൗകര്യം ഇപ്പോൾ ലഭ്യമായിട്ടുണ്ട്.
സംഘർഷം കണക്കിലെടുത്ത് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
Story Highlights : Malayalis stranded in Nepal
Story Highlights: Due to the intense internal conflict in Nepal, about forty Malayalis are stranded, seeking immediate assistance to return home.