ലോക ക്രിക്കറ്റ് തലപ്പത്തേക്ക് വീണ്ടും മലയാളി; സുമോദ് ദാമോദർ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ

നിവ ലേഖകൻ

Sumod Damodar Cricket Committee

ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് വീണ്ടും ഒരു മലയാളി എത്തിയിരിക്കുന്നു. ബോട്ട്സ്വാന ക്രിക്കറ്റ് അസോസിയേഷന്റെ സുമോദ് ദാമോദറിനെ ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പിഎന്ജിയുടെ റിച്ചാര്ഡ് ഡണിനേയും ജെര്മനിയുടെ വിഗ്നേഷ് ശങ്കരനേയും പരാജയപ്പെടുത്തിയാണ് ദാമോദര് കമ്മിറ്റിയിലെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെപ്തംബര് 12 ന് തുടങ്ങിയ വോട്ടെടുപ്പ് വ്യാഴാഴ്ചയാണ് അവസാനിച്ചത്. സുമോദ് 20 വോട്ടുകളും റിച്ചാര്ഡ് 19 വോട്ടുകളും കരസ്ഥമാക്കിയപ്പോള് വിഗ്നേഷ് ശങ്കരന് 2 വോട്ടുകള് മാത്രമാണ് നേടാന് സാധിച്ചത്. സുമോദ് ദാമോദറിന്റെ ക്രിക്കറ്റ് കരിയര് 1993-ല് സാംബിയയില് നടന്ന സോണ് 6 ടൂര്ണമെന്റില് ബോട്ട്്സ്വാന നാഷണല് ക്രിക്കറ്റ് ടീമിന്റെ ഭാഗമായി ആരംഭിച്ചു.

പിന്നീട് സോണ് 6 കമ്മിറ്റിയുടെ ജനറല് സെക്രട്ടറിയായും 1997-ല് ദേശിയ ടീമിനെ പ്രതിനിധീകരിച്ചും പ്രവര്ത്തിച്ചു. 1998-ല് കളിക്കളത്തില് നിന്ന് വിട്ടുനിന്ന് ഭരണതലത്തിലേക്ക് ചുവടുമാറ്റി. അതേ വര്ഷം മുതല് ബോട്ട്സ്വാന ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി ഓഫ് ഫിക്സ്ചേഴ്സ് ആന്റ് പബ്ലിസിറ്റിയായി പ്രവര്ത്തിച്ചു.

  പറക്കും ഫീൽഡർ ജോണ്ടി റോഡ്സ് ആലപ്പുഴയിൽ: ആവേശത്തോടെ ആരാധകർ

2003-ല് ആഫ്രിക്കന് ക്രിക്കറ്റ് അസോസിയേഷന്റെ ഫിനാന്സ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട സുമോദിന് അതേ വര്ഷം ബാര്ലോവേള്ഡ്-ബിഎന്എസ്സി സ്പോര്ട്ട് അവാര്ഡിന്റെ ‘നോണ് സിറ്റിസണ് സ്പോര്ട്സ് അവാര്ഡും’ ലഭിച്ചു. ചങ്ങനാശ്ശേരി സ്വദേശിയും മന്നത്ത് പത്മനാഭന്റെ ചെറുമകളുമായ ലക്ഷ്മി മോഹന് സുമോദ് ആണ് ഭാര്യ. സിദ്ധാര്ഥ് ദാമോദര്, ചന്ദ്രശേഖര് ദാമോദര് എന്നിവരാണ് മക്കള്.

മുന്പ് മൂന്നുതവണയാണ് സുമോദ് ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Story Highlights: Sumod Damodar, a Malayali, elected to Cricket’s influential Chief Executives’ Committee, defeating candidates from PNG and Germany.

Related Posts
പറക്കും ഫീൽഡർ ജോണ്ടി റോഡ്സ് ആലപ്പുഴയിൽ: ആവേശത്തോടെ ആരാധകർ
Jonty Rhodes Alappuzha

ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്സ് കേരളത്തിലെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. ആലപ്പുഴ അർത്തുങ്കൽ ബീച്ചിൽ Read more

വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യൻ പേസർമാർ; 162 റൺസിന് ഓൾ ഔട്ട്
India vs West Indies

ഒന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ പേസർമാർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. ടോസ് Read more

  ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നേടി ഇന്ത്യ; പാകിസ്ഥാൻ ബാറ്റിംഗിന്
വിൻഡീസിനെതിരെ സിറാജിന് തകർപ്പൻ നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമത്
Mohammed Siraj

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മുഹമ്മദ് സിറാജ് ലോക ടെസ്റ്റ് Read more

സിറാജിന്റെയും ബുംറയുടെയും തീപാറും പന്തുകൾ; വിൻഡീസ് പതറുന്നു
India vs West Indies

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് Read more

ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
India-West Indies Test Series

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കും. Read more

ലങ്കാ ദഹനത്തോടെ വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
womens world cup

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. കന്നിയങ്കത്തിൽ 59 റൺസിനാണ് Read more

  ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
ഏഷ്യാ കപ്പിലെ സമ്മർദ്ദങ്ങളെ അവസരങ്ങളാക്കി കണ്ടു: സഞ്ജു സാംസൺ
Sanju Samson

ഏഷ്യാ കപ്പിൽ സമ്മർദ്ദങ്ങളെ അവസരങ്ങളായി കണ്ടുവെന്ന് സഞ്ജു സാംസൺ. ഏത് പൊസിഷനിലും കളിക്കാൻ Read more

വനിതാ ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യ-ശ്രീലങ്ക പോരാട്ടം ഗുവാഹത്തിയിൽ
Women's World Cup

വനിതാ ലോകകപ്പിന് ഇന്ന് തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. Read more

ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്; പാകിസ്ഥാനെ തകർത്ത് വിജയം
Asia Cup 2025

ദുബായിൽ നടന്ന കലാശപ്പോരാട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ 2025 ഏഷ്യാ കപ്പ് കിരീടം Read more

Leave a Comment