ഡൽഹി കോച്ചിംഗ് സെന്റർ അപകടം: മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായി സൂചന

Delhi coaching center accident

ഡൽഹിയിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. മരിച്ചവരിൽ എറണാകുളം സ്വദേശിയായ നവീൻ ഉൾപ്പെട്ടതായി സൂചനയുണ്ട്. എന്നാൽ, ഇക്കാര്യം ജില്ലാ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓൾഡ് രാജേന്ദർ നഗറിലെ കോച്ചിംഗ് സെന്ററിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ അപകടകരമായി ഉണ്ടായ വെള്ളക്കെട്ടിലാണ് മൂന്നു വിദ്യാർത്ഥികൾ അകപ്പെട്ടത്.

അഗ്നിരക്ഷാസേനയും എൻഡിആർഎഫ് സംഘവും എത്തി രക്ഷാപ്രവർത്തനം നടത്തി മൃതദേഹങ്ഡൾ കണ്ടെടുത്തു. മുപ്പതോളം വിദ്യാർഥികൾ ബേസ്മെന്റിൽ ഉണ്ടായിരുന്നതായി അഗ്നി രക്ഷാസേന അറിയിച്ചു. സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു.

24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. ഡ്രെയിനേജ് പൊട്ടിയൊഴുകിയതാണ് ബേസ്മെന്റിൽ വെള്ളം നിറയാൻ കാരണമെന്ന് മേയർ ഷെല്ലി ഒബ്റോയി പറഞ്ഞു. വീഴ്ചയ്ക്കെതിരെ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.

ഡൽഹി സർക്കാരിന്റെ വീഴ്ചയാണ് അപകടത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവം നിർഭാഗ്യകരമെന്ന് ആം ആദ്മി എംപി സ്വാതി മാലിവാൾ പ്രതികരിച്ചു.

  ഇൻസ്റ്റാഗ്രാം പരിചയം, പീഡനം; യുവാവ് ഡൽഹിയിൽ നിന്ന് പിടിയിൽ
Related Posts
കോഴിക്കോട്ട് നിന്ന് കാണാതായ യുവതിയെയും മക്കളെയും ഡൽഹിയിൽ കണ്ടെത്തി
Kozhikode missing woman

കോഴിക്കോട് വളയത്ത് നിന്ന് കാണാതായ യുവതിയെയും രണ്ട് മക്കളെയും ഡൽഹിയിലെ നിസാമുദീൻ ബസ് Read more

എം.ഡി.എം.എ. വിതരണക്കാരൻ ഡൽഹിയിൽ പിടിയിൽ
MDMA distributor arrest

കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും എം.ഡി.എം.എ. വിതരണം ചെയ്തിരുന്ന നൈജീരിയൻ സ്വദേശിയെ ഡൽഹിയിൽ നിന്നും Read more

ഇൻസ്റ്റാഗ്രാം പരിചയം, പീഡനം; യുവാവ് ഡൽഹിയിൽ നിന്ന് പിടിയിൽ
Instagram assault

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഡൽഹിയിൽ നിന്നും പിടികൂടി. Read more

ഡൽഹിയിൽ 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മോചനദ്രവ്യം ആവശ്യപ്പെട്ടു
kidnapping

ഡൽഹിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പത്തു ലക്ഷം രൂപ മോചനദ്രവ്യം Read more

സോനു നിഗമിന് നേരെ കല്ലേറ്; ഡി.ടി.യുവിലെ പരിപാടി പാതിവഴിയിൽ അവസാനിപ്പിച്ചു
Sonu Nigam

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിക്കിടെ ഗായകൻ സോനു നിഗമിന് നേരെ കാണികൾ Read more

  വിശാഖപട്ടണത്ത് യുവതിയുടെ അമ്മയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി
ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; രൂപക്കൂട് തകർത്തു
Church Attack

ഡൽഹിയിലെ മയൂർ വിഹാർ ഫേസ് വണ്ണിലുള്ള സെന്റ് മേരീസ് ചർച്ചിലെ രൂപക്കൂട് തകർക്കപ്പെട്ടു. Read more

ഡൽഹിയിൽ ബ്രിട്ടീഷ് വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; ഇൻസ്റ്റാഗ്രാം സുഹൃത്ത് അറസ്റ്റിൽ
Delhi Rape

ഡൽഹിയിലെ ഒരു ഹോട്ടലിൽ വെച്ച് ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായി. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ Read more

ദില്ലിയിൽ ബ്രിട്ടീഷ് വനിതയ്ക്ക് നേരെ കൂട്ടബലാത്സംഗം; ഇൻസ്റ്റഗ്രാം പരിചയം അപകടത്തിലേക്ക്
Gang rape

ദില്ലിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. സോഷ്യൽ മീഡിയ Read more

ഡൽഹിയിലെ സ്ത്രീകൾക്ക് 2,500 രൂപ പ്രതിമാസ ധനസഹായം: ‘മഹിള സമൃദ്ധി യോജന’യ്ക്ക് അംഗീകാരം
Mahila Samriddhi Yojana

ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുന്ന 'മഹിള സമൃദ്ധി യോജന' Read more