Headlines

Accidents, Kerala News, National

പൂനെയിലെ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി പൈലറ്റ് മരിച്ചു

പൂനെയിലെ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി പൈലറ്റ് മരിച്ചു

മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപം ബവധൻ മേഖലയിൽ ഹെലികോപ്റ്റർ അപകടത്തിൽ മലയാളിയായ പൈലറ്റ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് പിള്ളയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. പൈലറ്റുമാരും എഞ്ചിനീയറുമുൾപ്പെടെ മൂന്നുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓക്‌സ്‌ഫോർഡ് ഗോൾഫ് ക്ലബ്ബിൻ്റെ ഹെലിപാഡിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ ബവധനിലെ ബറുക്ക് മേഖലയിലെ കുന്നിൻ മുകളിൽ തകർന്നുവീണ് പൂർണമായും കത്തിയമർന്നു. പ്രദേശത്തെ കനത്ത മൂടൽമഞ്ഞ് പൈലറ്റിന്റെ കാഴ്‌ച മറച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പൂനെയിലെ ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

വ്യോമസേനയിൽ ദീർഘകാലം പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് മരിച്ച ഗിരീഷ് പിള്ള. പിന്നീട് ഡൽഹി ആസ്ഥാനമാക്കിയുള്ള ഒരു കമ്പനിയുടെ ഹെലികോപ്റ്റർ പറത്തുകയായിരുന്നു. ചൊവ്വാഴ്ച എൻസിപി നേതാവ് സുനിൽ തറ്റ്ക്കറെ സഞ്ചരിച്ച അതേ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി നൈറ്റ് ഹോൾട്ടിനായി ഈ പ്രദേശത്ത് ഹെലികോപ്റ്റർ നിർത്തിയിരുന്നു.

Story Highlights: Helicopter crash in Pune claims life of Malayali pilot Gireesh Pillai from Kollam

More Headlines

ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ക്രൂര ആക്രമണം; പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് ഡോക്ടറിൽ നിന്ന് 4 കോടി തട്ടിയ കേസ്: രണ്ട് രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ
അയർലന്റിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി അറസ്റ്റിൽ
എസ്എടി ആശുപത്രി വൈദ്യുതി തകരാർ: ഉന്നത ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സർക്കാർ നടപടി
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഐഫോൺ ഡെലിവറിക്കെത്തിയ ഫ്ലിപ്കാർട്ട് ഏജന്റിനെ കൊലപ്പെടുത്തി കനാലിലെറിഞ്ഞു
കോവളത്ത് യോഗാ പരിശീലകൻ അർജന്റീന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതി ഒളിവിൽ
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് ഹനുമാൻ കുരങ്ങുകൾ വീണ്ടും കൂട്ടിലായി; ഒന്നിനെക്കൂടി ...
കോട്ടയത്ത് പോക്സോ കേസുകളിൽ നാലു പ്രതികൾക്ക് കഠിന ശിക്ഷ; 76 കാരന് 77 വർഷം തടവ്

Related posts

Leave a Reply

Required fields are marked *