കുവൈറ്റിലെ ഫര്വാനിയ ആശുപത്രിയില് മലയാളി നഴ്സ് ജിജി കുറ്റിച്ചേരില് ജോസഫ് മരിച്ചു. തിരുവല്ല പൊടിയാടി സ്വദേശിനിയായ ജിജിക്ക് 41 വയസായിരുന്നു. അദാന് ഹോസ്പിറ്റലില് സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന ജിജി കുറച്ചു നാളുകളായി രോഗബാധിതയായിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ജിജി തിരുവല്ല പൊടിയാടി മുണ്ടുചിറയില് വീട്ടില് ബിനുമോന് ബേബിയുടെ ഭാര്യയാണ്. പത്താം ക്ലാസുകാരനായ എറിക് പോള് ബിനു ഇവരുടെ മകനാണ്. സെന്റ് ഗ്രീഗോറിയസ് ഇന്ത്യന് ഓര്ത്തഡോക്സ് ഇടവക അംഗമായിരുന്നു ജിജി.
നടപടിക്രമങ്ങള്ക്ക് ശേഷം ജിജിയുടെ മൃതദേഹം നാട്ടിലെത്തിച്ച് തിരുവല്ല പുളിക്കീഴ് സെന്റ് മേരീസ് ഓര്ത്തഡോക്സ് പള്ളിയില് സംസ്കരിക്കും. കുവൈറ്റിലെ മലയാളി സമൂഹത്തിന് ഈ വേര്പാട് വലിയ നഷ്ടമാണ്.
Story Highlights: Malayali nurse Jiji Kutticheril Joseph dies in Kuwait at the age of 41